വി​ശ്വ​ക​ർ​മ ദി​നാ​ഘോ​ഷം നാളെ കൊ​ല്ല​ത്ത്
Sunday, September 15, 2019 11:02 PM IST
കൊ​ല്ലം: അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ർ‌​മ മ​ഹാ​സ​ഭ​യു​ടെ കൊ​ല്ലം യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വ​ക​ർ​മ ദി​നാ​ഘോ​ഷം നാളെ ന​ട​ക്കും. കൊ​ല്ലം ചി​ന്ന​ക്ക​ട സി​എ​സ്ഐ ഹാ​ളി​ൽ ന​ട​ക്കു​ന്ന ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​ആ​ർ.​ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി കെ.​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ആ​ർ​ട്ടി​സാ​ൻ​സ് ഡ​വ​ല​പ്പ്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​ന്ദ​രേ​ശ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വെ​ള്ളി​മ​ൺ ദി​ലീ​പ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജെ.​ശി​വ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കെ.​ആ​ർ.​സു​രേ​ന്ദ്ര​ൻ, ജി.​വി​നോ​ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം ക്രേ​വ​ൻ സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ശോ​ഭാ യാ​ത്ര ടൗ​ൺ ചു​റ്റി സി​എ​സ്ഐ ഹാ​ളി​ൽ തി​രി​കെ​യെ​ത്തും. മു​ത്തു​ക്കു​ട​ക​ൾ, ചെ​ണ്ട​മേ​ലം, പ​ഞ്ച​വാ​ദ്യം, നി​ശ്ച​ല​ദൃ​ശ്യ​ങ്ങൾ, ഫ്ളോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കും.