സം​ഗീ​ത യാ​ത്ര​യു​മാ​യി സ​മാ​ധാ​ന ദി​നാ​ഘോ​ഷം
Monday, September 16, 2019 10:53 PM IST
കൊ​ല്ലം: വ്യ​ത്യ​സ്ത​മാ​യ സം​ഗീ​ത രൂ​പ​ങ്ങ​ളെ​യും ചി​ത്ര​ക​ല​യെ​യും കോ​ർ​ത്തി​ണ​ക്കി ഇ​പ്ലോ, ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ്, ഇ​സ്ക്ര, ഇ​പ്റ്റ, സു​കൃ​തം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ 21വ​രെ കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ യു​എ​ൻ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.
നാ​ളെ അ​ന്ധ​ഗാ​യ​ക​ൻ രാ​കേ​ഷ് ര​ജ​നീ​കാ​ന്തി​ന്‍റെ ഗാ​ന​മേ​ള, 19ന് ​മു​ഖ​ത്ത​ല അ​ന​ന്തു​കൃ​ഷ്ണ​യു​ടെ ക​ർ​ണാ​ട​ക സം​ഗീ​ത​ക​ച്ചേ​രി, 20ന് ​ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ വീ​ട്, മ​ക​ൾ ഇ​മ്നാ ജോ​ർ​ജി​ന്‍റെ​യും ഗ​സ​ൽ​സ​ന്ധ്യ, 21ന് ​ഗു​രു സ​ബീ​ഷ് ബാ​ല​യു​ടെ ഖ​യാ​ൽ സ​ന്ധ്യ. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഗീ​ത​യാ​ത്ര എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.
നാ​ളെ രാ​വി​ലെ 9.30ന് ​കെ.​വി.​ജ്യോ​തി​ലാ​ൽ, ബൈ​ജു പു​നു​ക്ക​ന്നൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗ്, ക്യാ​പ് ഒ​ഫ് ഡി​ജി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ബാ​ന​ർ പെ​യി​ന്‍റിം​ഗ്, ഇ​സ്ക്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​വി​രു​ദ്ധ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, യു​പി-​എ​ച്ച്എ​സ്-​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പെ​യി​ന്‍റിം​ഗ് മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9387676757, 9387045116 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ലോ​ക സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ക്കും. മീ​ഡി​യ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
19ന് ​മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വും 20ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.
21ന് ​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ,ണ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ, കോ​ർ​ഡി​നേ​റ്റ​ർ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ഇ​സ്ക്ര പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് വി.​ജോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.