നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2019 11:59 PM IST
കൊല്ലം: സേ​വാ​സ​പ്താ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
​ശാ​സ്താം​കോ​ട്ട എംടിഎംഎംഎം ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശൂ​ര​നാ​ട് പ​ന​ന്ത​റ കോ​ള​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​
പ​രി​പാ​ടി ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ട്ട​ക്കാ​ട്ട് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം ട്രെ​ഷ​റ​ർ കി​ട​ങ്ങ​യം മോ​ഹ​ന​ൻ, ബി​നോ​യ് ജോ​ർ​ജ്, പ്ര​സ​ന്ന കു​മാ​ർ, ഷി​ജു ശൂ​ര​നാ​ട്, മോ​ഹ​ൻ കു​മാ​ർ, രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.