ഗ​സ​ൽ സ​ന്ധ്യ ഇ​ന്ന്
Thursday, September 19, 2019 10:32 PM IST
കൊ​ല്ലം: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ലോ​ക സ​മാ​ധാ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കുന്നേരം ആറിന് ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ വ​ലി​യ​വീ​ട് മ്യൂ​സി​ഷ്യ​ൻ​സ് ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ടി​ന്‍റെ​യും ഇ​മ്‌​നാ ജോ​ർ​ജ് വ​ലി​യ​വീ​ടി​ന്‍റെയും ഗ​സ​ൽ സ​ന്ധ്യ ന​ട​ക്കും. അ​തി​നു മു​ന്പാ​യു​ള്ള പൊ​തു​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.വേ​ണു​ഗോ​പാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഇ​പ്റ്റ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ 10മു​ത​ൽ ഇ​സ്‌​ക്ര​യു​ടെ യു​ദ്ധ​വി​രു​ദ്ധ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഇ​പ്ലോ ,ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് ,ഇ​സ്‌​ക്ര ,ഇ​പ്റ്റ ,സു​കൃ​തം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ,ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​ത് .