പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ
Friday, September 20, 2019 11:22 PM IST
.കൊ​ട്ടാ​ര​ക്ക​ര: പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി പി​ടി​യി​ൽ. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന മൂ​ഴി​ക്കോ​ട് സ​ന്ധ്യാ​ല​യം വീ​ട്ടി​ൽ ലം​ബോ​ദ​ര​ൻ പി​ള്ള (54) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പു​ത്തൂ​ർ- കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ മൂ​ഴി​ക്കോ​ട് ചി​റ​ക്കു സ​മീ​പം ഇ​യാ​ൾ ന​ട​ത്തു​ന്ന ക​ട​യു​ടെ മ​റ​വി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​സാ​ബു​ജി, മാ​സ് സി​പി​ഒ മാ​രാ​യ സു​നി​ൽ, അ​നി​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ര്‍​ഹ​താ പ​രി​ശോ​ധ​ന

ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ര്‍​ഹ​താ പ​രി​ശോ​ധ​ന 26 വ​രെ പ​ഞ്ചാ​യ​ത്തോ​ഫീ​സ​ല്‍ ന​ട​ക്കും.
പ​ല കാ​ര​ണ​ത്താ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​വ​രും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ 24 ന് ​അ​ഞ്ചി​ന് മു​മ്പ് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.