ജ​മ്മു​കാ​ശ്മീ​ര്‍ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും പ്ര​ത്യാ​ഘാ​ത​വും; ച​ര്‍​ച്ച ഇന്ന്
Saturday, September 21, 2019 11:50 PM IST
കൊ​ല്ലം: കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ച​ര്‍​ച്ചാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​മ്മു​കാ​ശ്മീ​ര്‍ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും പ്ര​ത്യാ​ഘാ​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും.

ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​ന​യു​ഗം മ​ന്ദി​ര​ത്തി​ലെ കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ഹാ​ളി​ല്‍ ആ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ച​ര്‍​ച്ച​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ്ബാ​ബു വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മു​ന്‍ എം​പി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍, ടി ​കെ വി​നോ​ദ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്് സി ​ആ​ര്‍ ജോ​സ് പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി പി ​എ​സ് സു​രേ​ഷ്, വൈ​സ്പ്ര​സി​ഡ​ന്‍റ് എ ​സ​തീ​ശ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.