സ്കൂ​ൾ പിടിഎ​യെ ആ​ദ​രി​ച്ചു
Saturday, September 21, 2019 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ഗ​വ.​യു​പി സ്കൂ​ൾ പി​റ്റി​എ​യെ കൊ​ട്ടാ​ര​ക്ക​ര സു​രേ​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യു​പി വി​ഭാ​ഗം വാ​യ​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ സു​ധാ​ക​ര​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

ഗ്ര​ന്ഥ​ശാ​ലാ​പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ആ​ർ.​ശ്രീ​ജി​ത് ഘോ​ഷ്, സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ജി.​വേ​ണു​കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ കു​ട്ടി, ജി.​ര​ശ്മി കു​മാ​ർ, ഗ്ര​ന്ഥ​ശാ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.