യു​വ​ജ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 13, 2019 12:00 AM IST
കൊട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ ശ്രീ​നാ​രാ​യ​ണ ഗു​രു സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ യു​വ​ജ​നോ​ത്സ​വം ല​ച്ചി​ത്ര ന​ട​നും കേ​ര​ളാ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ പി . ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല​യും സം​സ്ക്കാ​ര​വും ഇ​ഴ​യി​ട്ട് ചേ​ർ​ന്ന​താ​ണെ​ന്ന് അ്ദ​ദേ​ഹം പ​റ​ഞ്ഞു. ക​ല​യി​ലൂ​ടെ ആ​ണ് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്ന​ത്. കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് ജീ​വി​ത​ത്തി​ന്‍റെ താ​ള​മി​ടി​പ്പു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​വാ​ൻ ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പു​തി​യ ത​ല​മു​റ​യെ നേ​ർ​വ​ഴി​ക്ക് ന​ട​ത്തു​വാ​ൻ ക​ലാ മേ​ഖ​ല​ക്ക് ക​ഴി​യു​മെ​ന്ന് ത​ന്നെ​യാ​ണ് വി​ശ്വാ​സം. ഇ​തി​നു വേ​ണ്ടി​യു​ള്ള മ​ന​സൊ​രു​ക്കു​ക​യാ​ണ് ക​ലാ​ല​യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മു​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ദു​ഷ്പ്ര​വ​ണ​ത​ക​ൾ ഒ​രു പ​രി​ധി വ​രെ എ​ങ്കി​ലും ചെ​റു​ക്കാ​ൻ ക​ലാ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ഴി​യും.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളെ ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​വാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​ദ്ധ ചെ​ലു​ത്ത​മെ​ന്നും പി . ​ശ്രീ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വും കേ​ര​ളാ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ കെ. ​അ​നി​ൽ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ കെ .​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ പ്രി​ൻ​സി​പ്പാ​ൾ അ​ജ​യ ബാ​ബു, പ്രി​ൻ​സി​പ്പാ​ൾ പ്രി​യ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും.