സേ​ഫ് കൊ​ല്ല​ത്തി​നൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​രും
Sunday, October 13, 2019 12:02 AM IST
കൊല്ലം: പ്ര​കൃ​തി സു​ര​ക്ഷ, റോ​ഡ് സു​ര​ക്ഷ, ഭ​ക്ഷ്യ സു​ര​ക്ഷ, ജ​ല സു​ര​ക്ഷ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ എ​ന്നി​വ​യി​ലൂ​ടെ ജി​ല്ല​യു​ടെ സ​മ്പൂ​ര്‍​ണ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ കേ​ര​ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കൗ​ണ്‍​സി​ലും.

2020 മാ​ലി​ന്യ​മു​ക്ത കൊ​ല്ലം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന 91 ദി​ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ല​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ നി​ര്‍​വ​ഹി​ച്ചു. വ​ലി​യൊ​രു ദൗ​ത്യ​ത്തി​ന് പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും ന​ല്‍​കു​ന്ന സം​ഘ​ട​ന​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം ജി​ല്ലാ​ഭ​ര​ണ​കൂ​ടം ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​റ​ണം മേ​വ​റം, മാ​ലി​ന്യ ര​ഹി​ത പ​ര​വൂ​ര്‍ എ​ന്നീ ബോ​ധ​വ​ല്‍​ക​ര​ണ ക്യാ​മ്പ​യി​നു​ക​ളു​ടെ വി​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് പ​രി​പൂ​ര്‍​ണ്ണ മാ​ലി​ന്യ​ര​ഹി​ത കൊ​ല്ലം എ​ന്ന ദൗ​ത്യ​ത്തി​നാ​യി സേ​ഫ് കൊ​ല്ല​ത്തി​ന് സം​ഘ​ട​ന പി​ന്തു​ണ​യേ​കു​ന്ന​ത്.

എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബോ​ധ​വ​ല്‍​ക്ക​ര​ണ - പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മു​ദാ​യി​ക -രാ​ഷ്ട്രീ​യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ള്‍.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യ മു​ന്‍ എം.​എ​ല്‍.​എ എ. ​യൂ​നു​സ് കു​ഞ്ഞ്, സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റ് കെ. ​പി. ഹ​രി​കൃ​ഷ്ണ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ന്‍. നാ​സി​നൂ​ര്‍, കെ. ​വി. പി​ള്ള, വി. ​ആ​ര്‍. ര​ഘു​നാ​ഥ​ന്‍, പ്ലാ​ക്കാ​ട് സോ​മ​ന്‍, എം. ​മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.