ദീ​പാ​വ​ലി​യ്ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം; ജി​ല്ല​യി​ൽ പ​ട​ക്ക​നി​ർ​മാ​ണം നി​ല​ച്ചു
Sunday, October 13, 2019 12:02 AM IST
പു​ന​ലൂ​ർ: ദീ​പാ​വ​ലി​യ്ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ജി​ല്ല​യി​ൽ പ​ട​ക്ക​നി​ർ​മ്മാ​ണം നി​ല​ച്ചു. മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ർ​ബാ​ധം ലൈ​സ​ൻ​സി​ക​ളു​ടെ കീ​ഴി​ൽ നി​ർ​മ്മാ​ണം ന​ട​ക്കു​മ്പോ​ഴും പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ന് ശേ​ഷം ജി​ല്ല​യി​ൽ വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ല​രും ശി​വ​കാ​ശി​യി​ൽ നി​ന്നും മ​റ്റും പ​ട​ക്കം വാ​ങ്ങി ജി​ല്ല​യി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്.
അ​ഞ്ചു വ​ർ​ഷം മു​ന്പെ 25 ഓ​ളം യൂ​ണി​റ്റ് പ​ട​ക്ക​നി​ർ​മ്മാ​ണ യൂ​ണി​റ്റാ​ണ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന് അ​ത് അ​ഞ്ചാ​ലും​മൂ​ട്ടി​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​മാ​യി ചു​രു​ങ്ങി.

എ​ന്നാ​ൽ ദീ​പാ​വ​ലി​യ്ക്ക് ജി​ല്ല​യി​ൽ 400 ഓ​ളം താ​ല്ക്കാ​ലി​ക ലൈ​സ​ൻ​സാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ മു​റു​ക്കാ​ൻ ക​ട​ക​ൾ വ​രെ​യു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ൽ പോ​ലീ​സ് ലൈ​സ​ൻ​സ് ന​ൽ​കു​മ്പോ​ൾ കൊ​ല്ലം ജി​ല്ല​യി​ൽ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​ത് ഈ ​രം​ഗ​ത്തെ വ്യാ​ജ​ൻ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ഉ​ള്ള പോ​ലീ​സി​ന്‍റെ ക​ഴി​വ് കേ​ടാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ഈ ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

ലൈ​സ​ൻ​സി​നാ​യി റ​വ​ന്യൂ, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ അ​നു​മ​തി​യാ​ണ് പ്ര​ധാ​ന​മാ​യും വേ​ണ്ട​ത്. റ​വ​ന്യൂ വ​കു​പ്പി​ൽ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളും പ​ര സ​ര​വാ​സി​ക​ളു​ടെ അ​നു​മ​തി​യും മ​റ്റും അ​ന്വേ​ഷി​ക്കു​മ്പോ​ൾ, ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന സൗ​ക​ര്യം, സു​ര​ക്ഷാ ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ളും, പോ​ലീ​സ് ലൈ​സ​ൻ​സി​യ്ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ണ്ടോ എ​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യി അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ള്ള​ത്.

എ​ന്നാ​ൽ ഇ​തൊ​ക്കെ അ​ന്വേ​ഷി​ച്ച് ബോ​ധ്യ​പ്പെ​ട്ടാ​ലും പോ​ലീ​സ് വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി​നാ​യി ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ല എ​ന്നും പ​റ​യു​ന്നു. ലൈ​സ​ൻ​സു​ക​ൾ കി​ട്ടാ​തെ ആ​യ​തോ​ടെ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​ന്ന 600 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടി ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 35ൽ ​അ​ധി​കം പ​ട​ക്ക ലൈ​സ​ൻ​സി​ക​ൾ ഇ​പ്പോ​ഴും സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മ്മാ​ണ​ക്കാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യും അം​ഗീ​കൃ​ത വെ​ടി​ക്കെ​ട്ടു​കാ​ർ​ക്ക് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ആ​ജ്ഞ ന​ൽ​കു​ന്ന അ​ധി​കൃ​ത​ർ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ കാ​ട്ടു​ന്ന ജാ​ഗ്ര​ത​മു​ൻ​പേ ത​ന്നെ​എ​ടു​ത്താ​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മു​ള്ള​പ്പോ​ഴും ക​മ്പ​നി​പ്പേ​ര് മാ​റ്റി വി​പ​ണി​യി​ൽ ഇ​പ്പോ​ഴും ചൈ​നീ​സ് നി​ർ​മ്മി​ത പ​ട​ക്ക​ങ്ങ​ൾ നി​ർ​ബാ​ധം ല​ഭി​ക്കും. ജി​ല്ല​യി​ൽ പ​ട​ക്ക​നി​ർ​മ്മാ​ണം നി​ല​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി, വി​രു​ദു​ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ പ​ട​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ന്നു തു​ട​ങ്ങും.