എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി
Sunday, October 13, 2019 12:12 AM IST
കൊല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക മാ​ന​സി​ക ആ​രോ​ഗ്യ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി മാ​ന​സി​ക ആ​രോ​ഗ്യ അ​വ​ബോ​ധ​ന സെ​മി​നാ​ർ ന​ട​ത്തി.

സം​സ്ഥാ​ന​യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണ്‍ ചി​ന്താ ജെ​റോം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ​ന്തോ​ഷ​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും കൂ​ടി​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് മാ​ന​സി​ക ആ​രോ​ഗ്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ചി​ന്താ ജ​റോം പറഞ്ഞു.

എ​സ്എ​സ് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ല്ലം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി എ​ക്സ്റ്റ​ൻ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ​ജ്യോ​തി കെ. ​എ​സ്, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ​ജി.​ആ​ർ കൃ​ഷ്ണ​കു​മാ​ർ, സാ​ഹി​ത്യ​കാ​രി ല​സി​ൻ എം, ​സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​സ​ർ അ​യ​ത്തി​ൽ, പിആ​ർഓ ​സാ​ജു ന​ല്ലേ​പ​റ​ന്പി​ൽ, സ​മി​തി സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​യ്ബി​ൽ മ​ത്താ​യി. ജെ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​സി​ക ആ​രോ​ഗ്യ​വും ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി, ഡോ. ​ര​മേ​ശ് ച​ന്ദ്ര​ൻ, സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ട്ടി​യം എ​സ് എ​സ് സ​മി​തി മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റ് ഡോ.​ആ​ൽ​ഫ്ര​ഡ് വി.​സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 250ല​ധി​കം വി​ദ്യാ​ർ​ഥിക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.