ദേ​ശീ​യ ശ്വാ​ന​പ്ര​ദ​ർ​ശ​നം ഇ​ന്നു കൊ​ല്ല​ത്ത്
Sunday, October 13, 2019 12:12 AM IST
കൊ​ല്ലം: കൊ​ല്ലം കെ​ന​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ശ്വാ​ന​പ്ര​ദ​ർ​ശ​നം ഇ​ന്ന് കൊ​ല്ലം ബി​ഷ​പ് ജെ​റോം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 36-ൽ​പ്പ​രം ജ​നു​സു​ക​ളി​ലാ​യി 250-ൽ ​അ​ധി​കം നാ​യ്ക്ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​കും.

രാ​വി​ലെ 11ന് ​മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ദി​ല്ലി​യി​ൽ നി​ന്നു​ള്ള ശ്യാം ​മേ​ത്ത, കാ​ൻ​പൂ​രി​ൽ നി​ന്നു​ള്ള ര​ഞ്ജി​ത്ത് എ​സ്.​മു​ഞ്ജാ​ൽ എ​ന്നി​വ​രാ​യി​രി​ക്കും വി​ധി​ക​ർ​ത്താ​ക്ക​ൾ.

രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. കെ​ന​ൽ ക്ല​ബ് ൊഫ് ​ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ ലാ​ബ്ര​ഡോ​ർ, ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, റോ​ട്ട വീ​ല​ർ, പ​ഗ് എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​കും.

കൂ​ടാ​തെ ജ​പ്പാ​നി​ൽ നി​ന്നു​ള്ള അ​കി​ത, ബ്ര​സീ​ലി​ലെ ഫി​ല ബ്ര​സീ​ലി​യ, അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ ക​രു​ത്താ​യ ബെ​ൽ​ജി​യ​ൻ മ​ലി​നി​യോ​സ്, സിം​ഹ പ്രൗ​ഡി​യു​മാ​യി ചൗ​ചൗ, ആ​റ് അ​ടി​യി​ലേ​റെ പൊ​ക്ക​മു​ള്ള ഗ്രേ​റ്റ് ഡേ​ൻ എ​ന്നി​വ​യും മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​മാ​കും.ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​യു​ള്ള റോ​ട്ട വീ​ല​ർ, നീ​ല​ക​ണ്ണു​ള്ള ക​ന്പി​ളി രോ​മാ​വൃ​ത​മാ​യ സൈ​ബീ​രി​യ​ൻ ഹ​സ്കി, ഓ​വ​ർ​ക്കോ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ ഒ​തു​ങ്ങു​മെ​ങ്കി​ലും ശൗ​ര്യ​ക്കാ​ര​നാ​യ കു​ഞ്ഞ​ൻ ഷി​വാ​വ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.

മൊ​ബൈ​ൽ‌ ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ പ​ഗ്, ആ​റ് അ​ടി​യി​ൽ താ​ഴെ മ​ഞ്ഞി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ടാ​ലും മ​ണം പി​ടി​ച്ച് മ​നു​ഷ്യ​രെ ര​ക്ഷി​ക്കു​ന്ന സെ​ന്‍റ് ബെ​ർ​ണാ​ഡ്, ഉ​ട​മ​സ്ഥ​നോ​ട് അ​തി​യാ​യ സ്നേ​ഹ​മാ​ണെ​ങ്കി​ലും മ​റ്റ് നാ​യ്ക്ക​ളു​ടെ അ​ന്ത​ക​നാ​കു​ന്ന ഉ​ഗ്ര ശൗ​രി​യാ​യ അ​മേ​രി​ക്ക​ൻ സ്റ്റാ​ഫോ​ർ​ഡ് ഷെ​യ​ർ ടെ​റി​യ​ർ എ​ന്നി​വ​യും കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കും.

ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള ഭീ​മ​ന്മാ​രാ​യ നി​യോ പൊ​ളി​റ്റ​ൻ മാ​സ്റ്റി​ഫ്, ഏ​റ്റ​വും വി​ല​യേ​റി​യ നാ​യ്ക്ക​ളാ​യ റ്റി​ബ​റ്റി​യ​ൻ മാ​സ്റ്റി​ഫ്, ഉ​ല​കം വി​റ​പ്പി​ക്കു​ന്ന കു​ര​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വാ​ല് കൊ​ണ്ടും പ്ര​ത്യേ​ക​ത​യു​ള്ള ഫോ​ക്സ് ടെ​റി​യ​ർ, ഓ​മ​ന​ത്തം തു​ളു​ന്പു​ന്ന ഷി​ദ്സു എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലെ കൗ​തു​ക കാ​ഴ്ച​ക​ളാ​കും.

നാ​ല് കി​ലോ​ഗ്രാ​മി​ൽ‌ താ​ഴെ ഭാ​ര​മു​ള്ള മി​നി​യാ​ച്ച​ർ പി​ൻ​ഷെ​ർ, പീ​ന​ട്ട്സ കാ​ർ​ട്ടൂ​ണി​ലെ സ്കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ പ്ര​സി​ദ്ധ​രാ​യ ബീ​ഗി​ൾ എ​ന്നി​വ കൂ​ടാ​തെ മി​ക​ച്ച രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള നാ​യി​ന​ങ്ങ​ളാ​യ രാ​ജ​പാ​ള​യം, ക​ന്നി, ചി​പ്പി​പ്പാ​റ, കാ​ര​വ​ൻ ഹൗ​ണ്ട്, മു​ദ്ഹോ​ൾ ഹൗ​ണ്ട് എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​കും.

വൈ​കു​ന്നേ​രം നാ​ലി​ന് കു​ട്ടി പ​രി​ശീ​ല​ക​ർ​ക്കാ​യു​ള്ള നാ​യ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ക്കും. അ​ഞ്ചി​ന് കേ​ര​ള പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യ ആ​റ് നാ​യ്ക്ക​ളു​ടെ അ​ഭ്യാ​സ മി​ക​വു​ക​ൾ ആ​സ്വ​ദി​ക്കാ​നും പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.