തൊ​ഴി​ലു​റ​പ്പു മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണണം: ഐഎ​ൻറ്റിയുസി
Sunday, October 13, 2019 12:12 AM IST
ചവറ: തൊ​ഴി​ലു​റ​പ്പു മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണണമെന്ന് ആവശ്യപ്പെട്ട് ഐഎൻട‌ിയുസി ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി മാ​ർ​ച്ചും ധ​ർ​ണയും നടത്തി.

തൊ​ഴി​ലു​റ​പ്പു മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​ക്കു​ക, മി​നി​മം വേ​ത​നം 600 രൂ​പ​യാ​ക്കു​ക, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ക, തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ പെ​ടു​ത്തു​ക, മെ​റ്റീ​രി​യ​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാണ് മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഐഎ​ൻറ്റിയു​സി ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി മാ​ർ​ച്ചും ധ​ർ​ണയും നടത്തിയത്.

ജി​ല്ലാപ്ര​സി​ഡ​ന്‍റ് എ​ൻ.അ​ഴ​കേ​ശ​ൻ ഉദ്ഘാടനം ചെയ്തു. ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ നി​ർ​മ്മി​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും അ​ധി​ക​കാ​ലം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അദ്ദേഹം പറഞ്ഞു.

ഐഎ​ൻറ്റി​യുസി. ച​വ​റ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. യൂ​സ​ഫ് കു​ഞ്ഞ്, പി. ​ജെ​ർ​മി​യാ​സ്, ചി​റ്റു​മൂ​ല നാ​സ​ർ, അ​രു​ണ്‍ രാ​ജ്, പ്ര​ശാ​ന്ത് പൊന്മന, ബോ​സ്, ഗി​രി​ജ എ​സ്. പി​ള്ള, പി. ​മ​ഞ്ജു, ശി​വ​ൻ​കു​ട്ടി​പി​ള്ള, പി.​കെ. ല​ളി​ത, നി​സാ​ർ കൊ​ല്ല​ക, ച​വ​റ ഹ​രീ​ഷ്, കോ​തേ​ത്ത് ഭാ​സു​ര​ൻ, ജി​ജി, സു​ഭാ​ഷി​ണി, കു​ത്സും ബീ​വി, ഓ​ച്ചി​റ വി​നോ​ദ്, ഷാ​ഹു​ൽ ഹ​മീ​ദ്, കു​റ്റി​യി​ൽ ല​ത്തീ​ഫ്, ഷ​ഹു​ബാ​ന​ത്ത്, ഹി​ൽ​ഡ, സ​തീ​ഭാ​യി, കോ​യി​വി​ള വ​ഹാ​ബ്, ലി​സി​കു​ട്ടി, ദീ​പ്തി ഷാ​ജി, ജ​യ​ശ്രീ, പ·​ന പു​ഷ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.