അ​ടു​ക്ക​ള​മൂ​ല​യി​ൽ റോ​ഡി​ൽ അ​ഗാ​ധ​ഗ​ർ​ത്തം; അ​പ​ക​ട​ങ്ങ​ൾ പ​തി​വ്
Tuesday, October 15, 2019 11:04 PM IST
പു​ന​ലൂ​ർ: അ​ഞ്ച​ൽ - പു​ന​ലൂ​ർ റോ​ഡി​ൽ അ​ടു​ക്ക​ള മൂ​ല​ലൂ​ർ​ദ് മാ​താ പ​ള്ളി​യ്ക്ക് മു​ൻ​വ​ശ​ത്തെ റോ​ഡി​ലെ കു​ണ്ടും കു​ഴി​യും വ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

നാ​ശോ​ന്മു​ഖ​മാ​യ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് കൂ​ടി​യാ​യ​തോ​ടെ ദി​വ​സ​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​മ്പോ​ഴും സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ കെ.​രാ​ജു സ്ഥി​ര​മാ​യി ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

ഇ​തി​ന് പു​റ​മെ മ​ല​യോ​ര ഹൈ​വേ പ​ണി​ക​ൾ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ റോ​ഡു​ക​ൾ മ​ര​ണ​ക്ക​യ​ങ്ങ​ൾ ആ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഒ​രു മാ​സം മു​ന്നെ ഇ​തി​ന് 200 മീ​റ്റ​ർ മാ​റി ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് മ​ര​ണ​മ​ട​യു​ക​യും ഇ​വി​ടു​ത്തെ കു​ഴി​യി​ൽ വീ​ണ് കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി​യാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രു​ക്കു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു എ​ങ്കി​ലും ഈ ​പാ​ത​യു​ടെ ദു​ർ​ഗ​തി​യ്ക്ക് ശാ​പ​മോ​ക്ഷ​മാ​യി​ട്ടി​ല്ല.