ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, പ്ര​വ​ർ​ത്തി​ക​ളി​ലാ​ണ് മാ​റ്റം വ​രേ​ണ്ട​ത്: ജി​ല്ലാ​ക​ള​ക്ട​ർ
Tuesday, October 15, 2019 11:04 PM IST
കൊ​ല്ലം: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, പ്ര​വ​ർ​ത്തി​ക​ളി​ലാ​ണ് മാ​റ്റം വ​രേ​ണ്ട​തെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​ർ അ​ഭി​പ്ര​യാ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ഥ​വാ ഇ​പ്ലോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​പ്ലോ അ​വാ​ർ​ഡ് നൈ​റ്റും ആ​ദ​രി​ക്ക​ലും പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡ് സു​ര​ക്ഷ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ജ​ല​സു​ര​ക്ഷ​യും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും പ്ര​കൃ​തി സു​ര​ക്ഷ​യും അ​നി​വാ​ര്യ​മാ​ണെ​ന്നു​ള്ള പോ​സ്റ്റു​ക​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ടും ഫോ​ർ​വേ​ർ​ഡ് ചെ​യ്തും നി​ർ​വൃ​തി​യ​ട​യു​ന്ന പ​ല​രു​ടെ​യും വീ​ടു​ക​ളി​ൽ ചെ​ന്നാ​ൽ പ​ല​പ്പോ​ഴും ഒ​രു പ​ച്ച​ക്ക​റി​തൈ​പോ​ലും കാ​ണാ​റി​ല്ല.

സേ​ഫ് കൊ​ല്ലം പ​ദ്ധ​തി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മ്പോ​ൾ മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​മ്പോ​ഴാ​ണ് വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത് . സേ​ഫ് കൊ​ല്ല​ത്തി​ലെ പ്ര​കൃ​തി സു​ര​ക്ഷ​യെ​ന്നു​ള്ള ആ​ശ​യം കൊ​ല്ലം മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും കൈ​നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​മെ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൈ​ക​ട​ത്തു​ന്നു​വോ എ​ന്നു​ള്ള യാ​തൊ​രു ഈ​ഗോ​യും ഇ​ല്ലാ​തെ അ​വ​ർ അ​തി​നോ​ട് കൈ​കോ​ർ​ക്കു​ക​യാ​യി​രു​ന്നു .

ശ്രേ​ഷ്ഠ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഇ​പ്ലോ​യു​ടെ ക്രീ​യേ​റ്റി​വാ​സ് -ക​ൺ​സി​സ്റ്റ​ൻ​ഷ്യ അ​വാ​ർ​ഡി​ന് എ​ന്തു​കൊ​ണ്ടും യോ​ഗ്യ​രാ​ണ് കൊ​ല്ലം മേ​യ​ർ അ​ഡ്വ വി ​രാ​ജേ​ന്ദ്ര​ബാ​ബു​വും ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ലം കോ​ർ​പ​റേ​ഷ​നെ ഇ​ന്ത്യ​യി​ലെ​ത്ത​ന്നെ ഏ​റ്റ​വും ന​ല്ല കോ​ർ​പ​റേ​ഷ​നി​ലൊ​ന്നാ​യി മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​തി​നാ​ണ് മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു​വി​നും ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സി​നും ഇ​പ്ലോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ശ്രേ​ഷ്ഠ സേ​വ​ന പു​ര​സ്കാ​ര​മാ​യ ക്രീ​യേ​റ്റി​വാ​സ് ക​ൺ​സി​സ്റ്റ​ൻ​ഷ്യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ച​ട​ങ്ങി​ൽ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി​ശ്വ​ഗു​രു സി​നി​മ​യി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ഗി​ന്ന​സ് ബു​ക്കി​ൽ പ്ര​വേ​ശി​ച്ച കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​കോ​സ്റ്റ, അ​ജി​ത് മാ​ട​ൻ​ന​ട, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ജ്ഞ​ൻ സ​ബീ​ഷ് ബാ​ല, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ അ​ൻ​സ​ർ, ബാ​ല​സാ​ഹി​ത്യ​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ന്തോ​ഷ് പ്രി​യ​ൻ, യു​വ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ ഐ​ശ്വ​ര്യ എ​സ് , അ​ത്ഭു​ത ഗാ​യ​ക​ൻ രാ​കേ​ഷ് ര​ജ​നീ​കാ​ന്ത് , ചി​ത്ര​കാ​ര​ൻ ബൈ​ജു പു​നു​ക്ക​ന്നൂ​ർ, ദേ​ശീ​യ ബോ​ക്സി​ങ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ ​സി ബി ​റ​ജി, പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​ൻ യേ​ശു​ദാ​സ്, ഭി​ന്ന​ശേ​ഷി ക​ലാ​കാ​ര​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​താ​പ​ൻ വാ​ള​ത്തും​ഗ​ൽ, നൃ​ത്ത​മേ​ഖ​ല​യി​ലെ പ്ര​തി​ഭ ആ​ർ എ​ൽ വി ​ആ​നി മ​റി​യം ടെ​റ​ൻ​സ്, ഓ​ർ​മ​ശ​ക്തി പ​രി​ശീ​ല​ക​ൻ രാ​ജേ​ഷ് മ​ഹേ​ശ്വ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു .