നെ​ടു​മ​ൺ​കാ​വ് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, October 15, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: പൂ​യ​പ്പ​ള്ളി-​എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ പെ​ട്ട നെ​ടു​മ​ൺ​കാ​വി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നാ​രം​ഭി​ക്കും. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​യ്ഡ് പോ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.
പൂ​യ​പ്പ​ള്ളി-​എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട ഇ​വി​ടെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​ങ്ങ​ളും രൂ​ക്ഷ​മാ​യി​രു​ന്നു. വ്യാ​പാ​ര - വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ ഇ​വി​ടെ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ളും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഐ​ഷാ പോ​റ്റി എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​പ്പോ​ൾ എ​യ്ഡ് പോ​സ്റ്റ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ക​രീപ്ര ​പ​ഞ്ചാ​യ​ത്ത് വാ​ട​ക​ക്കെ​ടു​ത്തു ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് എ​യ്ഡ് പോ​സ്റ്റു പ്ര​വ​ർ​ത്തി​ക്കു​ക. ഒ​രു എ​എ​സ് ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു പോ​ലീ​സു​കാ​രു​ടെ സേ​വ​നം തു​ട​ക്ക​ത്തി​ൽ ല​ഭ്യ​മാ​കും. താ​മ​സി​യാ​തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​രു​ടെ ല​ക്ഷ്യം.
ഇ​ന്ന് രാ​വി​ലെ 8.30 ന് ​എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​ഷാ പോ​റ്റി എം​എ​ൽ​എ ​നി​ർ​വ​ഹി​ക്കും. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ, ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഹ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​പ്ര​ദീ​പ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എ​ൻ.​എ​സ്.​സ​ജീ​വ്, ഡി​വ​എ​സ്.​പി.​നാ​സ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും