സ​ന്ന​ദ്ധ സം​ഘ​ന​ക​ളു​ടെ യോ​ഗം ഇ​ന്ന്
Tuesday, October 15, 2019 11:06 PM IST
കൊല്ലം: ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ചകഴിഞ്ഞ് മൂ​ന്നി​ന് ക​ല​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, സ്ഫി​യ​ര്‍ ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ര​ണ്ട് പ്ര​തി​നി​ധി​ക​ള്‍​ക്ക് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ദൃ​ശ്യ-​പ​ത്ര മാ​ധ്യ​മ​ങ്ങ​ള്‍, ഗോ​ത്ര സം​ഘ​ട​ന​ക​ള്‍, എ​ന്‍ സി ​സി, എ​ന്‍ എ​സ് എ​സ് വോ​ള​ന്റി​യ​ര്‍​മാ​ര്‍, ആ​രോ​ഗ്യ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 8779430093 ന​മ്പ​രി​ല്‍ ല​ഭി​ക്കും.