സ​ഹ​ക​ര​ണ മേ​ഖ​ല ഗ്രാ​മ​ങ്ങ​ളു​ടെ ചാ​ല​ക​ശ​ക്തി: എൻ.വി​ജ​യ​ൻ​പി​ള്ള
Wednesday, October 16, 2019 10:54 PM IST
കൊ​ല്ലം: കേ​ര​ള സ​ന്പ​ദ് വ്യ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​ഹ​ക​ര​ണ മേ​ഖ​ല ഗ്രാ​മ​ങ്ങ​ളു​ടെ ചാ​ല​ക​ശ​ക്തി​യാ​ണെ​ന്ന് എ​ൻ. വി​ജ​യ​ൻ​പി​ള​ള എം​എ​ൽ​എ പ​റ​ഞ്ഞു. പേ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യം ഗ്രാ​മ​ങ്ങ​ളി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ജ​ന​സൗ​ഹൃ​ദ​സ്ഥാ​പ​ന​ങ്ങ​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഗ്രാ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ കൂ​ലി​പ​ണി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് അ​വ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ല​ളി​ത​മാ​യ വ്യ​വ​സ്ഥ​ക​ളി​ൻ​മേ​ൽ വാ​യ്പ​ക​ൾ ന​ൽ​കി​യും അ​വ​രു​ടെ ചെ​റി​യ ചെ​റി​യ സ​ന്പാ​ദ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ചും സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തി​ക്കൊ​ണ്ടും അ​വ​രെ മി​ത​വ്യ​യം പ​രി​ശീ​ലി​പ്പി​ച്ചും ഗ്രാ​മ​ങ്ങ​ളു​ടെ ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ന്നും, സ​മീ​പ​കാ​ല​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ആ​ശാ​വ​ഹ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ ബാ​ങ്കി​ന്‍റെ വ​ള​ർ​ച്ച പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 250 ഓ​ളം പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ബി.​പി.​പിള്ള സെ​മി​നാ​ർ ന​യി​ച്ചു. എ​സ്. അ​ർ​ച്ച​ന, അ​ൻ​സ​ർ അ​സീ​സ്, തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, നെ​ടു​ങ്ങോ​ലം ര​ഘു, ഓ​മ​ന​ക്കു​ട്ട​ൻ​പി​ള​ള, പ്ര​സാ​ദ് നാ​ണ​പ്പ​ൻ, ആ​ർ.സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.