തോ​ക്കു ചൂ​ണ്ടി ക​വ​ർ​ച്ച; പ്ര​തി സ​ത്യ​ദേ​വി​നെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി
Wednesday, October 16, 2019 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി സ്വ​ദേ​ശി കൊ​ടും കു​റ്റ​വാ​ളി സ​ത്യ​ദേ​വി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. സു ​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
കൊ​ല്ലം സി​റ്റി - റൂ​റ​ൽ മേ​ഖ​ല​ക​ളി​ൽ ആ​റി​ട​ത്താ​ണ് സ​ത്യ ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘം തോ​ക്കു ചൂ​ണ്ടി സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്ന​ത്. റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​തി​സാ​ഹി​ത​മാ​യാ​ണ് ഡ​ൽ​ഹി​യി​യി​ൽ നി​ന്നും സം​ഘ​ത്ത​ല​വ​ൻ സ​ത്യ​ദേ​വി​നെ പി​ടി​കൂ​ടി​യ​ത്.
സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. മോ​ഷ​ണ​ക്കു​റ്റ​ത്തി​നു പു​റ​മെ ആ​യു​ധ​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം തു​ട​ങ്ങി നൂ​റ്റി​യ​ൻ​പ​തി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ​ത്യ​ദേ​വ്. എ​ഴു​കോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം കൊ​ട്ടാ​ര​ക്ക​ര​യി​ലെ പോ​ലീ​സ് സെ​ല്ലി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടും കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ ഇ​വി​ടെ സു​ര​ക്ഷി​ത​ന​ല്ല എ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ക്കു​ക.
സ​ത്യ ദേ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പി​ടി​കൂ​ടു​വാ​ൻ റൂ​റ​ൽ പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു വ​രി​ക​യാ​ണ്.