കാ​ർ​ഷി​ക വി​പ​ണ​ന​കേ​ന്ദ്ര​ം ഉദ്ഘാടനം ചെയ്തു
Thursday, October 17, 2019 11:40 PM IST
അ​ഞ്ച​ൽ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ന​ബാ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന​ലൂ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ അ​ഞ്ച​ൽ ബ്രാ​ഞ്ച് ഓ​ഫീ​സി​ന്‍റെ​യും, കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. പി​എ​ഫ് പി​സിഎ​ൽ ചെ​യ​ർ​മാ​ൻ എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും മി​ക​ച്ച​യി​നം വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം ചെ​യ്യു​ക, ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ളെ സം​ബ​ന്ധി​ച്ച അ​റി​വ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ക​യും ഉ​പ​ഭോ​ക്കാ​ൾ​ക്ക് മി​ത​മാ​യ വി​ല​യ്ക്ക് കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യു​മാ​ണ് സം​ഭ​ര​ത്തി​ന്‍റെ ല​ക്ഷ്യം.

ആ​ദ്യ വി​ൽ​പ്പ​ന അ​ഞ്ച​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.
പിഎ​ഫ്പി​സിഎ​ൽ സി​ഇ​ഒ കെ.​സു​കു​മാ​ര​നാ​ചാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗി​രി​ജാ മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗം വി. ​സു​നി​താ​കു​മാ​രി, ന​ബാ​ഡ് ഡി​ഡി​എം അ​ജേ​ഷ് ബാ​ബു, കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​താ​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.വാ​സ​വ​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു​ജ​മാ​ൽ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​ൻ, ബി ​സേ​തു​നാ​ഥ്, പി​എ​ഫ്പി​സി​എ​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ സി ​ഹ​രി, കെ ​സോ​മ​രാ​ജ​ൻ, സി ​വി​ജ​യ​ൻ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ൻ മം​ഗ​ളാ​ന​ന്ദ​ൻ, പി​എ​ഫ്പി​സി​എ​ൽ അ​ഞ്ച​ൽ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ജി. ​രാ​മ​ദാ​സ​ൻ നാ​യ​ർ എന്നിവർ പ്രസംഗിച്ചു.