ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌ മീ​റ്റി​ൽ ത​ങ്ക​ശേരി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​നു നേ​ട്ടം
Thursday, October 17, 2019 11:40 PM IST
കൊല്ലം: പൂ​ന​യി​ൽ ന​ട​ന്ന ഐ​സി​എ​സ്​ഇ/​ഐ​എ​സ്​സി ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌ മീ​റ്റി​ൽ ത​ങ്ക​ശേരി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത​ല​ത്തി​ൽ സെ​ല​ക്ഷ​ൻ കി​ട്ടി​യ 12 അം​ഗ ടീ​മി​ൽ ര​ണ്ടു പേ​ർ​ക്ക് മി​ക​ച്ച നേ​ട്ടം.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ട്രി​പ്പി​ൾ ജം​പി​ൽ ജെ.​പി. അ​ഭി​ഷേ​കി​ന് ര​ണ്ടാം​സ്ഥാ​ന​വും, ബി.​എ. നീ​ര​ജി​ന് ഹ​ർ​ഡി​ൽ​സി​ൽ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ജെ.​പി. അ​ഭി​ഷേ​കി​ന് സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്ജി​എ​ഫ്​ഐ)​യു​ടെ സെ​ല​ക്ഷ​നും ല​ഭി​ച്ചു.പ​ങ്കെ​ടു​ത്ത ടീം ​അം​ഗ​ങ്ങ​ളെ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സി​ൽ​വി ആ​ന്‍റ​ണി അ​ഭി​ന​ന്ദി​ച്ചു