നെ​ടു​മ​ൺ​കാ​വി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ആരംഭിച്ചു
Thursday, October 17, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​മ​ൺ​കാ​വി​ൽ പോ​ലീ​സ് എ​യ്സ് പോ​സ്റ്റ് യാ​ഥാ​ർ​ഥ്യ​മാ​യി. ഐ​ഷാ പോ​റ്റി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഴു​കോ​ൺ - പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന നെ​ടു​മ​ൺ​കാ​വി​ൽ പോ​ലീ​സ് സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര - വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ ഇ​വി​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം അ​തി​രൂ​ക്ഷ​മാ​യി​രു​ന്നു.

മോ​ഷ​ണ പ​ര​മ്പ​ര​ക​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു സ്ഥാ​പി​ച്ച​ത്. ഐ​ഷാ പോ​റ്റി എം​എ​ൽ​എ.​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. എ​യ്ഡ് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും ശ്ര​മം ന​ട​ത്തു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എ​ൽ​എ​ൽ​എ​വ്യ​ക്ത​മാ​ക്കി.

ഉ​ൽ​സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പു ന​ൽ​കി. ച​ട​ങ്ങി​ൽ റൂ​റ​ൽ പോ​ലീ​സ് ജി​ല്ലാ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശ​ശി​കു​മാ​ർ, ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഡി​വൈ​എ​സ്പി.​നാ​സ​റു​ദ്ദീ​ൻ, എ​ഴു​കോ​ൺ സി​ഐ. ശി​വ പ്ര​കാ​ശ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു എ​എ​സ്ഐ​യു​ടെ ചു​മ​ത​ല​യി​ൽ നാ​ലു പോ​ലീ​സു​കാ​രു​ടെ സേ​വ​നം തു​ട​ക്ക​ത്തി​ൽ എ​യ്ഡ് പോ​സ്റ്റി​ൽ ല​ഭ്യ​മാ​കും.