കെ​എ​സ്‌​ആ​ർ​ടി​സി പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ്; തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും: മ​ന്ത്രി
Friday, October 18, 2019 11:00 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി പാ​ക്കേ​ജി​നെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക അ​ക​റ്റാ​ൻ തൊ​ഴി​ലാ​ളി​യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ.
എം​പ്ലോ​യീ​സ് യൂ​ണി​യ​നു​മാ​യും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്ത് പ്രസംഗിക്കുകയായി​രു​ന്നു മന്ത്രി.
കേ​ന്ദ്ര​ത്തി​ന്‍റെ മോ​ട്ടോ​ർ വാ​ഹ​ന​ഭേ​ദ​ഗ​തി നി​യ​മം ട്രാ‍​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് ഏ​ത് റൂ​ട്ടു​വേ​ണ​മെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​നും ആ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​നു​മു​ള്ള അ​ധി​കാ​രം ടെ​ന്‍​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​വു​ന്ന​താ​ണ്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ മ​റി​ക​ട​ന്നാ​ണ്.
സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്തി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗ​ഡ്ക​രി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും, അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു​പ​റ​ഞ്ഞ​ത​ല്ലാ​തെ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് വ​ൻ​പി​ഴ​യാ​ണ് ഈ​ടാ​ക്കാ​വു​ന്ന​ത്. അ​തി​ന്മേ​ൽ മാ​റ്റം വ​രു​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​രി​മി​ത​മാ​യ അ​ധി​കാ​ര​മേ​യു​ള്ളൂ. എ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ന്മേ​ൽ ബി​ൽ അ​ടു​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.