ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ. മേഖലാ സ​മ്മേ​ള​നം നടത്തി
Friday, October 18, 2019 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 35 മ​ത് മേ​ഖ​ലാ​സ​മ്മേ​ള​നം സാ​രം​ഗ​പാ​ണി ന​ഗ​ർ (നാ​ഥ​ൻ പ്ലാ​സ ഹോ​ട്ട​ൽ) ന​ട​ന്നു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ​ഒ​ന്പ​തി​ന് എ ​കെ പി ​എ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ പ​താ​ക​യു​യ​ർ​ത്തി .
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ ഗ​മ​നം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​മ്മേ​ള​നം ഉ​ദ​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എം ​വി​ജ​യ​ൻ, കെ ​അ​ശോ​ക​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ക േന്ദ്ര ​ഗ​വ​ണ്മെ​ന്‍റ് എം ​ഇ എ​സ് ഇ ​ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ നു​മാ​യി ബ​ന്ധ​പ്പെ​ട്ടൂ ന​ൽ​കി വ​രു​ന്ന​തും ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത​യെ പ​റ്റി​യും സ​മ്മേ​ള​ന​ത്തി​ൽ ബോ​ധ​വ​ത്ക​രി​ച്ചു പ്ര​സം​ഗി​ച്ചു.
അ​വാ​ർ​ഡ് വി​ത​ര​ണം, അ​നു​മോ​ദ​നം, ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ൽ ന​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​യി സ​ന്തോ​ഷ്‌ ആ​രാ​മം, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജു, സെ​ക്ര​ട്ട​റി ബെ​ൻ​സി​ലാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ​സ​ൺ ഗ്രാ​ഫി​ക്സ്, ട്ര​ഷ​ർ ശ​ശി ഉ​പാ​സ​ന എ​ന്നി​വ​രെ​യും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് എ​ൻ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എം ​ജോ​യ്, മ​ണി​ലാ​ൽ, സു​നി​ൽ ക​ള​ർ ലാ​ൻ​ഡ്, ശ​ശി ഉ​പാ​സ​ന എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. എ ​കെ പി ​എ ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.