ഹാ​ഷിം മ​യ്യ​നാ​ട് അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, October 19, 2019 11:46 PM IST
കൊ​ല്ലം: യു​വ​മേ​ള പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള നാ​ട​ക​കൃ​ത്ത് ഹാ​ഷിം മ​യ്യ​നാ​ട് അ​നു​സ്മ​ര​ണം ഇ​ന്ന് കൊ​ല്ലം ചി​ന്ന​ക്ക​ട ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഹാ​ഷി​മി​ന്‍റെ 18 നാ​ട​ക​ങ്ങ​ളു​ടെ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ആ​ദ്യ​പ്ര​തി പി.​ജെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങും.

കൊ​ല്ലം മ​ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​ബീ​ർ​ദാ​സ്, ബാ​ബു പാ​ക്ക​നാ​ർ, എം.​സ​ങ്, ജി.​വി​ൽ​ഫ്ര​ഡ്, സ​ജീ​വ് ദാ​മോ​ദ​ർ, നി​സാ​ർ അ​ഹ​മ്മ​ദ്, ഡോ.​മാ​യ ഗോ​വി​ന്ദ​രാ​ജ്, വി​ശ്വ​നാ​ഥ​ൻ, അ​മ​ൽ ഹാ​ഷിം, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.