പു​ല​മ​ണി​ലെ വെ​ള്ള​ക്കെ​ട്ട്; യൂ​ത്തു​കോ​ൺ​ഗ്ര​സ് കെ​എ​സ്ടി​പി ഓ​ഫീ​സ് താ​ഴി​ട്ടു​പൂ​ട്ടി
Tuesday, October 22, 2019 12:28 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ണി​ലെ വെ​ള്ള​ള​ക്കെ​ട്ടും ഗ​താ​ഗ​ത​പ്ര​ശ്ന​വും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ കോ​ൺ​ഗ്ര​സ് -യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ കെ​എ​സ്ടി​പി ഓ​ഫീ​സ് താ​ഴി​ട്ടു​പൂ​ട്ടി. ഓ​ഫീ​സി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​ത് മൂ​ല​മാ​ണ് ഈ ​രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

എം​സി.​റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ലും ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു കെ​എ​സ്ടി​പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഇ​വി​ടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്ന് നേ​തൃ​ത്വം ആ​രോ​പി​ച്ചു. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ൽ തു​ട​ങ്ങി​യ അ​ഴി​മ​തി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പു​ല​മ​ണി​ൽ ര​ണ്ടി​ഞ്ചു മാ​ത്രം വ്യാ​സ​മു​ള്ള പൈ​പ്പു​ക​ളാ​ണ് ഡ്രെ​യി​നേ​ജി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ഇ​ട​റോ​ഡു​ക​ളി​ൽ നി​ന്നും കൈ​വ​ഴി​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന വെ​ള്ളം ഇ​തു​മൂ​ലം കെ​ട്ടി​ക്കി​ട​ന്നാ​ണ് ദു​രി​ത​മു​ണ്ടാ​കു​ന്ന​ത്. അ​ശാ​സ്ത്രീ​യ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മൂ​ലം ഈ ​പ്ര​ധാ​ന റോ​ഡി​ൽ ഗ​താ​ഗ​ത പ്ര​ശ്ന​വും ജ​ന​ജീ​വി​ത​ത്തെ ദു​സ​ഹ​മാ​ക്കു​ന്നു. ക​രാ​റു​ക​ളി​ലും ന​ട​ത്തി​പ്പി​ലും കൊ​ടി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. കെ​എ​സ്ടി​പി​യോ​ടൊ​പ്പം എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ​യും ഇ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും കോ​ൺ: ആ​വ​ശ്യ​പ്പെ​ട്ടു

ഉ​പ​രോ​ധ​സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്കു​പ്ര​സി​ഡ​ന്‍റ് ഒ .​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ശി കെ ​ജോ​ൺ, മo​ത്തി​നാ​ൽ​പ്പു​ഴ അ​ജ​യ​ൻ, പെ​രു​ങ്കു​ളം ദി​ലീ​പ്, അ​ജി ജോ​ൺ, കെ.​വി.​അ​നി​ൽ, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.