സ​ഞ്ജീ​വ് ഭ​ട്ട് ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി: മ​ന്ത്രി
Tuesday, October 22, 2019 12:30 AM IST
കൊ​ല്ലം: സ​ത്യം തു​റ​ന്നു പ​റ​യു​വാ​ൻ ആ​ർ​ജ​വം കാ​ണി​ച്ച​തു​മൂ​ലം ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന ഐ ​പി എ​സ് ഓ​ഫീ​സ​റാ​ണ് സ​ഞ്ജീ​വ് ഭ​ട്ടെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​സ്‌​ക്ര​യും ഇ​പ്റ്റ​യും സം​യു​ക്ത​മാ​യി ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​ഞ്ജീ​വ് ഭ​ട്ട് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു കാ​ല​ത്തു കേ​ര​ള​ത്തി​ലെ വേ​ദി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന ഗു​ജ​റാ​ത്ത് ക​ലാ​പം ഇ​പ്പോ​ൾ പ​ല​രും മ​റ​ന്ന അ​വ​സ്ഥ​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ പീ​ഡ​ന​ങ്ങ​ളെ ഭ​യ​ന്ന് പ​ല​രും പി​റ​കോ​ട്ടു പോ​യി​ക്ക​ഴി​ഞ്ഞു.

കി​ഡ്‌​നി ത​ക​രാ​ർ മൂ​ലം അ​ന്ത​രി​ച്ചെ​ന്ന് വൈ​ദ്യ​ശാ​സ്ത്രം വി​ധി​യെ​ഴു​തി​യ വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് സ​ഞ്ജീ​വ് ഭ​ട്ട് ത​ട​വി​ലാ​കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ധി​കാ​ര​ലോ​ബി​യും സാ​മ്പ​ത്തി​ക ശ​ക്തി​ക​ളും ഒ​രു​മി​ച്ചു ചേ​ർ​ന്നു. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. ഇ​ത്ത​രം നീ​തി​നി​ഷേ​ധ​ങ്ങ​ൾ ഭാ​ര​ത​മെ​മ്പാ​ടും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന​സ​ഞ്ജീ​വ് ഭ​ട്ട് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ഭാ​ര​ത​ത്തി​ലെ​മ്പാ​ടു​മു​ള്ള​വ​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​സ്‌​ക്ര പ്ര​സി​ഡ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വാ​ഗ്മി അ​ജി​ത് കൊ​ളാ​ടി, ഇ​പ്റ്റ പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ൽ, ഇ​സ്‌​ക്ര സെ​ക്ര​ട്ട​റി സി ​ബി ഗോ​പ​കു​മാ​ർ, പി ​ആ​ർ ഓ ​ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ഇ​പ്റ്റ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് പോ​ണാ​ൽ ന​ന്ദ​കു​മാ​ർ, സെ​ക്ര​ട്ട​റി മു​രു​ക​ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​താ​വി​ന്‍റെ അ​സു​ഖം മൂ​ലം എ​ത്തു​വാ​ൻ ക​ഴി​യാ​തി​രു​ന്ന സ​ഞ്ജീ​വ് ഭ​ട്ടി​ന്‍റെ ഭാ​ര്യ ശ്വേ​താ ഭ​ട്ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം സ​മ്മേ​ള​ന മ​ധ്യേ പ്ര​ദ​ർ​ശി​പ്പി​ച്ചു.