ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ക്കരുത്: ഐ​എ​ൻ​ടി​യു​സി
Tuesday, October 22, 2019 11:24 PM IST
കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ വി​ല 50 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​രും ലോ​ട്ട​റി വ​കു​പ്പും പി​ന്തി​രി​യ​ണ​മെ​ന്ന് എ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ലോ​ട്ട​റി​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​ണ്. ഇ​പ്പോ​ൾ​ത​ന്നെ ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ക​ഷ്ട​ത്തി​ലാ​ണ്. ലോ​ട്ട​റി ഓ​ഫീ​സു​ക​ളി​ലൂ​ടെ​യു​ള്ള ടിക്ക​റ്റ് വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലൂ​ടെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​യി​ക്കൊ​ണ്ടി​രു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്ക് ഇ​തു​മൂ​ലം ക്ഷാ​മം നേ​രി​ടു​ക​യാ​ണ്.
ലോ​ട്ട​റി മേ​ഖ​ല​യി​ലെ കാ​ത​ലാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ, ടി​ക്ക​റ്റി​ന്‍റെ വി​ല​കൂ​ട്ടി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​മെ​ന്ന​ത് ക​തി​രി​ൽ വ​ളം വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ​ന്ന് സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.
ലോ​ട്ട​റി തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ഏഴാം ​സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ത്താ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന നേ​തൃ​യോ​ഗം യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ​പിസിസി സെ​ക്ര​ട്ട​റി​യു​മാ​യ ഫി​ലി​പ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ബി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​എ​സ്. അ​ൻ​സാ​രി, ന​ന്ദി​യോ​ട് ബ​ഷീ​ർ, രാ​ജ​ല​ക്ഷ്മി, ച​വ​റ ഹ​രീ​ഷ്, പ​ള്ളി​മു​ക്ക് എ​ച്ച് താ​ജു​ദീ​ൻ, വി​ള​യ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, മു​നീ​ർ​ബാ​നു, ശി​ഹാ​ബു​ദ്ദീ​ൻ, സ ​ലാ​ഹു​ദീ​ൻ,എം.​എ​സ്.​ശ്രീ​കു​മാ​ർ,ചൂ​ളൂ​ർ റ​ഹിം, മ​ണി​യാ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.