മ​തസൗ​ഹാ​ർ​ദത്തി​ന്‍റെ വേറിട്ട സന്ദേശവുമായി ഭൂ​മി​യി​ലെ ദൈ​വ​ങ്ങ​ൾ
Wednesday, October 23, 2019 11:48 PM IST
കൊ​ല്ലം:​ മ​തം മ​നു​ഷ്യ​നെ മ​യ​ക്കു​ന്ന ക​റു​പ്പാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ചൈ​ത്രം സം​വി​ധാ​നം ചെ​യ്ത ഹ്ര​സ്വ​ചി​ത്രംഭൂ​മി​യി​ലെ ദൈ​വ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് .‌
മ​ത​ത്തി​ന്‍റെ​യും ജാ​തി​വ്യ​വ​സ്ഥ​ക​ളു​ടെ​യും പേ​രി​ൽ രാ​ജ്യ​ത്ത് ന​ട​മാ​ടു​ന്ന അ​വ​സ്ഥ​ക​ൾ​ക്കെ​തി​രാ​യു​ള്ള സ​ന്ദേ​ശ​മാ​ണ് ഈ ​സി​നി​മ. ഒ​രു ഗ്രാ​മ​ത്തി​ലെ വ്യ​ത്യ​സ്ത സ​മു​ദാ​യ​ത്തി​ലു​ള്ള ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ തീ​വ്ര​മാ​യ സ്നേ​ഹ ബ​ന്ധ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം
ഓ​യൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ സി​നി​മ​യി​ൽ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സു​രേ​ഷ് ചൈ​ത്രം, നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ഉ​ണ്ണി പു​ത്തൂ​ർ, സം​ഘ​ക​ല സാം, ​സ​ലാം കു​ന്ന​ത്‌, അ​ജ​യ് കൃ​ഷ്ണ, അ​നീ​ഷ് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. നാ​യി​കാ വേ​ഷം ചെയ്യുന്ന​ത് സൗ​ഭാ​ഗ്യ(​ജൂ​ലി) യാ​ണ്.
കാ​ണാ​ത്ത ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ കാ​രു​ണ്യ​മു​ണ്ടാ​യി​രി​ക്കാം, മീ​ട്ടാ​ത്ത ത​ന്ത്രി​ക​ളി​ൽ സം​ഗീ​തം ത​പ​സി​രി​ക്കും പോ​ലെ എ​ന്ന ഗാ​ന​ചി​ത്രീ​ക​ര​ണം സി​നി​മ​യു​ടെ ഹൈ ​ലൈ​റ്റ് ആ​ണ്. മ​രു​തം​കു​ഴി രാ​മ​ച​ന്ദ്ര​ന്‍റെ ര​ച​ന​യി​ൽ, ശാ​ന്തി ദേ​വ് കു​മാ​ർ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യാ​ണ്.​ വി​നീ​ഷ് കൊ​ട്ടാ​ര​ക്ക​ര​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ്രൊ​ഡ​ക​ഷ​ൻ ക​ൺ​ട്രോ​ള​ർ അ​ജി​ത് കു​മാ​ർ കെ.​സി രാ​ജ്യ​ത്തി​ന്‍റെ ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ത സൗ​ഹാ​ർ​ദത്തി​ന്‍റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് ഭൂ​മി​യി​ലെ ദൈ​വ​ങ്ങ​ൾ എ​ന്ന സി​നി​മ​യെ​ന്ന് സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ചൈ​ത്രം പ​റയുന്നു.
ഒ​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ അ​ക​പ്പെ​ടു​ന്ന അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ആ​ത്മ സം​ഘ​ർ​ഷ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. ജ​യ​രാ​ജി​ന്‍റെ പു​തി​യ ചി​ത്രം രൗ​ദ്ര​ത്തി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കെപിഎസി ലീ​ല​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
മ​ൺറോ​ത്തു​രു​ത് പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​യ ചി​ത്രം പ​രി​സ്ഥി​തി നാ​ശ​ത്തി​ന്‍റെ ഭീ​ക​ര​ത തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു
.ഇ​ര​ക​ൾ, ന്യൂ​സ് പേ​പ്പ​ർ ബോ​യ് എ​ന്നി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​രേ​ഷ് ചൈ​ത്ര​ത്തി​ന്‍റെ 25 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഭൂ​മി​യി​ലെ ദൈ​വ​ങ്ങ​ൾ ഫി​ലിം ഫെ​സ്റ്റി​വെ​ലു​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.