ചി​റ്റൂ​ര്‍ നി​വാ​സി​ക​ളു​ടെ സ​മ​രം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്
Sunday, November 10, 2019 11:00 PM IST
ച​വ​റ: കെ​എം​എം​എ​ല്‍ ക​മ്പ​നി കാ​ര​ണം മ​ലി​നീ​ക​രി​ക്ക​പ്പ​ട്ട് ജ​ന ജീ​വി​തം ദു​സ​ഹ​മാ​യ ചി​റ്റൂ​ര്‍ നി​വാ​സി​ക​ള്‍ ക​മ്പ​നി​ക്ക് മു​ന്നി​ല്‍ പ​ന്ത​ല്‍​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​രം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്.
സ​മ​രം നൂ​റ് ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ സ​മ​ര​സ​മ​തി നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക്ക് ത​യാ​റാ​കാ​തെ നേ​ര​ത്തെ വ​സ്തു ഏ​റ്റെ​ടു​ക്കും എ​ന്ന വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ​ന്നും സ​മ​ര​സ​മ​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​മ്പ​നി​പ്പ​ടി​ക്ക​ല്‍ ആ​രം​ഭി​ച്ച സ​മ​രം നൂ​റ് ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. 2017- ല്‍ 4927-ാം ​ന​മ്പ​രാ​യി സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മാ​ണ് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​മ​ര​ക്കാ​ര്‍ പ​റ​യു​ന്നു.​ ച​ര്‍​ച്ച​ക്ക് വി​ളി​ക്കാ​തെ സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന ഭ​ര​ണ​കാ​ര്‍​ത്താ​ക്ക​ളു​ടെ ധാ​ര്‍​ഷ്ട്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സ​മ​ര​സ​മ​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ വി​ഡി​ക​ളാ​ക്കു​ന്ന സ​മീ​പ​നം ഇ​നി​യെ​ങ്കി​ലും എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നും സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.