വി​മു​ക്ത ഭ​ടന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Wednesday, November 13, 2019 12:04 AM IST
ച​വ​റ: ച​വ​റ​യി​ൽ വി​മു​ക്ത ഭ​ട​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ഭാ​ര്യാമാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പ​വി​ഴ​പ​റ​മ്പി​ൽ പ്ര​ശാ​ന്ത​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എട്ടോടെ​യാ​ണ് സം​ഭ​വം. പ്ര​ശാ​ന്ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ മ​ണ്ണി​ടാ​ൻ തു​ട​ങ്ങി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഭാ​ര്യാ​മാ​താ​പി​താ​ക്ക​ളെ ബ​ന്ധു​വാ​യ അ​യ​ൽ​വാ​സി​യും അ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.
തു​ട​ർ​ന്ന് രാ​ത്രി എ​ട്ടോ​ടെ​യെ​ത്തി​യ അ​യ​ൽ​വാ​സി​യു​ടെ മ​ക​ൻ വീ​ടി​ന്‍റെ ക​ത​ക് ത​ള്ളി തു​റ​ന്ന് പ്ര​ശാ​ന്ത​ന്‍റെ മ​ക​നെ ആ​ക്ര​മി​ക്കു​ക​യും ആ​റ് പാ​ളി ജ​ന​ൽ​ച്ചി​ല്ലു​ക​ളും, അ​ല​മാ​ര​ക​ളും ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത​ന്‍റെ ഭാ​ര്യാ​മാ​താ​പി​താ​ക്ക​ൾ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.