ന​ബി​ദി​ന സ​മ്മേ​ള​നം നാളെ
Wednesday, November 13, 2019 12:04 AM IST
ശാ​സ്താം​കോ​ട്ട: കേ​ര​ളാ മു​സ്ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ബി​ദി​ന സ​മ്മേ​ള​നം നാളെ ​ഐസിഎ​സ് താ​ജ് മ​ഹ​ൽ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​വൈ​കുന്നേരം നാലിന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി ഡോ ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​കി​ത്സാ ധ​ന സ​ഹാ​യ വി​ത​ര​ണ​വും ന​ബി​ദി​ന സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ക്കും. തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, കെ.​പി.​മു​ഹ​മ്മ​ദ്, വ​ല്യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി, പ​ട്ടാ​മ്പി മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി തു​ട​ങ്ങി​യി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കു​റ്റി​യി​ൽ ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് ഖു​റൈ​ഷി, കോ​ട്ടൂ​ർ നൗ​ഷാ​ദ്, അ​ർ​ഷാ​ദ് മ​ന്നാ​നി, കെ.​ഇ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.