ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​എ​സ്ഐ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, November 13, 2019 11:32 PM IST
കൊ​ല്ലം: ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​എ​സ്ഐ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ആം​ഗ​ൻ​വാ​ടി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​റ​ഹീം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.
ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, മി​നി​മം വേ​ത​നം 18000 രൂ​പ​യാ​യി അം​ഗീ​ക​രി​ക്കു​ക, ആം​ഗ​ൻ​വാ​ടി​ക​ളെ അ​ടി​സ്ഥാ​ന പ്രീ​പ്രൈ​മ​റി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, ര​ണ്ടു വ​ർ​ഷം സ​ർ​വീ​സു​ള്ള എ​ല്ലാ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്നീ അ​വ​കാ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ജോ​സ​ഫൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ നെ​ടു​ന്പ​ന ജാ​ഫ​ർ, മി​നി​സാ​ബു , എ​സ്. അ​ജി​താ​കു​മാ​രി അ​മ്മ, ബി. ​ഷൈ​ല​ജ, ഷാ​ഹി​ദ, കെ.​എ​സ്. രാ​ജേ​ശ്വ​രി അ​മ്മ, എ​സ്. വി​ജ​യ​മ്മ, പി.​മാ​ലി​നി, എ​സ്. ലി​നി ദേ​വി, കെ.​ലീ​ലാ​മ​ണി, വി. ​ശ്രീ​ദേ​വി, എ​സ്. ജ​യ​ശ്രീ, പി.​എ​സ്. സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.