ക്ലാ​സ് മു​റി​യി​ൽ നി​ന്ന് പ്ര​കൃ​തി​യി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ശി​ശു​ദി​ന റാ​ലി
Thursday, November 14, 2019 11:17 PM IST
കൊല്ലം: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് പ്ര​കൃ​തി​യി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ശി​ശു​ദി​ന റാ​ലി ന​ട​ത്തി. കു​ട്ടി​ക​ൾ പ്ര​കൃ​തി​യെ തൊ​ട്ട​റി​യു​മ്പോ​ൾ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.സി​ൽ​വി ആ​ന്‍റണി പ​റ​ഞ്ഞു.
റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം പ​ട്ട​ത്താ​നം മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി റ​വ.​ എ.ടി.​തോ​മ​സ് നി​ർവ​ഹി​ച്ചു. പ്ര​കൃ​തി​യേ​യും വി​ദ്യാ​ല​യ​ത്തേ​യും മാ​താ​പി​താ​ക്ക​ളെ​യും സ്നേ​ഹി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ ന​ല്ല പൗ​ര ഗു​ണ​മു​ള്ള​വ​രാ​യി മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ സ​്കൂ​ളി​ന് പു​റ​ത്തു ന​ട​ന്ന റാ​ലി​യി​ൽ ചാ​ച്ചാ വേ​ഷ​മ​ണി​ഞ്ഞും പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും ബാ​ഡ്ജു​ക​ൾ ധ​രി​ച്ചും കു​ട്ടി​ക​ൾ ന​ട​ന്നു നീ​ങ്ങി. സ​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന​ത്തി​ൽ കൊ​ല്ലം രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ൽ വി​കാ​ർ മോ​ൺ.​ജോ​സ​ഫ് ഡെ​റ്റോ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി.​
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ഡി​സ്പ്ലേ​യും പ​ന്തു​ക​ളി മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. വൈ​സ്. പ്രി​ൻ​സി​പ്പ​ൽ ഡോ​ണാ ജോ​യി, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ക്ലീ​റ്റ​സ് ഹി​ക്മാ​ൻ എന്നിവർ പ്രസംഗിച്ചു.

ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അടയ്ക്കണം

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​നം, തെ​ങ്ങു​കൃ​ഷി വി​ക​സ​നം എ​ന്നീ പ്രോ​ജ​ക്ടു​ക​ളു​ടെ ഗു​ണ​ഭോ​ക്ത്യ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​യ്ക്കാ​ത്ത​വ​ർ 20ന് ​മു​മ്പ് കൃ​ഷി ഭ​വ​നി​ൽ അ​ട​ക്ക​ണ​ം.