ക​ല്ല​ട​യാ​റ്റി​ല്‍ ആ​വേ​ശ​ത്തി​ര​യി​ള​ക്കം: സി​ബി​എ​ല്ലി​ല്‍ ട്രി​പ്പി​ള്‍ ഹാ​ട്രി​ക്കു​മാ​യി ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ ജേ​താ​ക്ക​ള്‍
Sunday, November 17, 2019 1:17 AM IST
കുണ്ടറ: ഒ​രു മ​ത്സ​രം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ പ്ര​ഥ​മ ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ല്‍) ക​ല്ല​ട​യി​ല്‍ ന​ട​ന്ന പ​തി​നൊ​ന്നാം മ​ത്സ​ര​ത്തി​ല്‍ ട്രി​പ്പി​ള്‍ ഹാ​ട്രി​ക്കു​മാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍(​ട്രോ​പ്പി​ക്ക​ല്‍ ടൈ​റ്റ​ന്‍​സ്) ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍(​റേ​ജിം​ഗ് റോ​വേ​ഴ്‌​സ്), എ​ന്‍​സി​ഡി​സി കു​മ​ര​കം തു​ഴ​ഞ്ഞ ദേ​വ​സ് ചു​ണ്ട​ന്‍ (മൈ​റ്റി ഓ​ര്‍​സ്) എ​ന്നി​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ അ​പൂ​ര്‍​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

3:43.91 മി​നി​റ്റ് കൊ​ണ്ട് ന​ടു​ഭാ​ഗം ഒ​ന്നാ​മ​താ​യി തു​ഴ​ഞ്ഞെ​ത്തി​യ​പ്പോ​ള്‍ കാ​രി​ച്ചാ​ല്‍ 3:49:95 മി​നി​റ്റും ദേ​വ​സ് 3:52.00 മി​നി​റ്റും കൊ​ണ്ട് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്തു.
ക​ല്ല​ട ജ​ലോ​ത്സ​വ​വും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജ​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത് ഒ​രു മാ​സം മു​ന്‍​പ് ത​ന്നെ സം​ഘാ​ട​ക സ​മി​തി​യും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കും ചെ​യ്യ​ണം.

വ​ള്ളം​ക​ളി​യു​ടെ മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ സ​ക്കാ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യൂ​ന്നി​യ​തി​നാ​ലാ​ണ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പോ​ലു​ള്ള സം​ര​ഭ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ വ​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ളക് ട​ര്‍ ബി ​അ​ബ് ദു​ല്‍ നാ​സ​ര്‍, ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക് ട​ര്‍ പി ​ബാ​ല​കി​ര​ണ്‍, റൂ​റ​ല്‍ എ​സ് പി ​ഹ​രി​ശ​ങ്ക​ര്‍, മ​ണ്‍​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ക​രു​ണാ​ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രായ സി ​സ​ന്തോ​ഷ്, അ​രു​ണാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ലി​യ​റ്റ് നെ​ല്‍​സ​ന്‍, കെ ​ശോ​ഭ​ന, കി​ഴ​ക്കേ​ക്ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന ഷാ​ഹി, പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ ​ശു​ഭ, ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ള്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക് ട​ര്‍ ഗി​രീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.

സി​ബി​എ​ല്‍ കാ​ണാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം 20 ല​ക്ഷം ക​വി​ഞ്ഞ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.​ സി​ബി​എ​ല്ലി​ലെ അ​വ​സാ​ന മ​ത്സ​രം 23 ന് ​കൊ​ല്ല​ത്ത് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം ക​ളി​ക്കൊ​പ്പം ന​ട​ക്കും. കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മ​ത്സ​ര​ങ്ങ​ളി​ലെ ചാ​മ്പ്യ​ന് 25 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 15, 10 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഓ​രോ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 5 ല​ക്ഷം, 3 ല​ക്ഷം, 1 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​ന​ത്തു​ക ല​ഭി​ക്കും. പു​റ​മെ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും നാല് ല​ക്ഷം രൂ​പ വീ​ത​വും ല​ഭി​ക്കും.

ബു​ക്ക്‌​മൈ ഷോ ​വ​ഴി​യും വേ​ദി​ക​ളി​ലെ 20 കൗ​ണ്ട​റു​ക​ള്‍ മു​ഖേ​ന​യും ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. 200 രൂ​പ മു​ത​ല്‍ 2000 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 2, സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 2 എ​ച്ഡി, സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് 1 ത​മി​ഴ്, ഏ​ഷ്യാ​നെ​റ്റ് വേ​ള്‍​ഡ് വൈ​ഡ്, ഏ​ഷ്യാ​നെ​റ്റ് പ്ല​സ്, ഹോ​ട്ട്‌​സ്‌​റ​റാ​ര്‍, എ​ന്നീ ചാ​ന​ലു​ക​ളി​ല്‍ വൈ​കുന്നേരം നാ​ലു മു​ത​ല്‍ അ​ഞ്ച് വ​രെ മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണാം.

ഇ​ടി​വി ആ​ന്ധ്രാ​പ്ര​ദേ​ശ്, ഇ​ടി​വി തെ​ല​ങ്കാ​ന എ​ന്നീ ചാ​ന​ലു​ക​ളി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത സം​പ്രേ​ഷ​ണ​വു​മു​ണ്ടാ​കും.ഹീ​റ്റ്‌​സി​ലും ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ഏ​റ്റ​വും മി​ക​ച്ച സ​മ​യം (3:43.91 മി​നി​റ്റ്) കു​റി​ച്ച ന​ടു​ഭാ​ഗം ചു​ണ്ട​ന് 'നെ​രോ​ലാ​ക് എ​ക്‌​സ​ല്‍ ഫാ​സ്റ്റ​സ്റ്റ് ടീം ​ഓ​ഫ് ദി ​ഡേ' സ്ഥാ​ന​വും ബോ​ണ​സാ​യി അ​ഞ്ച് പോ​യി​ന്റും ല​ഭി​ച്ചു.

യൂ​ണി​ഫോ​മി​ല്‍ പി​ഴ​വ് വ​രു​ത്തി​യ​തി​ന് വീ​യ​പു​രം ചു​ണ്ട​ന് (പ്രൈ​ഡ് ചേ​സേ​ഴ്‌​സ്) ഹീ​റ്റ്‌​സി​ല്‍ അ​ഞ്ച് സെ​ക്ക​ന്റ് അ​ധി​കം ചു​മ​ത്താ​ന്‍ സി​ബി​എ​ല്‍ ഭ​ര​ണ സ​മ്മി​തി തീ​രു​മാ​നി​ച്ചു.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 ന് ​നെ​ഹ്റുട്രോ​ഫി വ​ള്ളം ക​ളി​യോ​ടെ ഐ​പി​എ​ല്‍ ക്രി​ക്ക​റ്റ് മാ​തൃ​ക​യി​ല്‍ തു​ട​ങ്ങി​യ സി​ബി​എ​ല്‍-​ലെ 11 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍ മാ​ത്ര​മേ ന​ടു​ഭാ​ഗം പ​രാ​ജ​യ​മ​റി​ഞ്ഞു​ള്ളൂ.

ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലെ ജ​യ​ത്തി​ലൂ​ടെ ഒ​ന്നാം ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ ന​ടു​ഭാ​ഗം അ​ഞ്ച് മു​ത​ല്‍ 11 മ​ത്സ​ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ച് ട്രി​പ്പി​ള്‍ ഹാ​ട്രി​ക്കും നേ​ടി. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ ച​മ്പ​ക്കു​ളം ചു​ണ്ട​നു(​കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്‌​സ്) മാ​ത്ര​മേ ന​ടു​ഭാ​ഗം വി​ജ​യം വി​ട്ടു​കൊ​ടു​ത്തി​ട്ടു​ള്ളു.