കു​രു​ന്നു​ക​ളു​ടെ ക​ലാ​വി​രു​ന്ന് ശ​ല​ഭോ​ത്സ​വം വേ​റി​ട്ട​താ​യി
Sunday, November 17, 2019 1:20 AM IST
പ​ത്ത​നാ​പു​രം: കു​രു​ന്നു​ക​ളു​ടെ ക​ലാ​വി​രു​ന്നി​നി​ട​മൊ​രു​ക്കി ശ​ല​ഭോ​ത്സ​വം. ആം​ഗ​ന്‍​വാ​ടി മു​ത​ല്‍ ര​ണ്ടാം​ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​ത് ഇ​ട​ത്ത​റ മു​ഹ​മ്മ​ദ​ൻ​സ് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്.

മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് ക​ലോ​ത്സ​വ​ങ്ങ​ള്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ട​ത്തു​മ്പോ​ള്‍ ആം​ഗ​ന്‍​വാ​ടി, പ്രീ ​പ്രൈ​മെ​റി കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​ര​മൊ​രു വേ​ദി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ്ര​ദേ​ശ​ത്തെ ആം​ഗ​ന്‍​വാ​ടി​ക​ളെ​യും സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ല്‍ ര​ണ്ടാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ശ​ല​ഭോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു.

പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ല്‍ നി​ര്‍​മ്മി​ച്ചു ന​ല്കി​യ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച് നെ​ജീ​ബ് മു​ഹ​മ്മ​ദ് നി​ര്‍​വ​ഹി​ച്ചു. പി ​റ്റി എ ​പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഒ ​സൈ​നു​ലാ​ബു​ദ്ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ ​ബി അ​ൻ​സാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നെ​സീ​മ ഷാ​ജ​ഹാ​ൻ, റാ​ജി​ഫ, ഷീ​ജാ ച​ന്ദ്ര​ബാ​ബു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സു​ധാ​ക​ര​ൻ, പി​ട​വൂ​ര്‍ ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.