സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍; മ​സ്റ്റ​റി​ങ് ന​ട​ത്ത​ണം
Sunday, November 17, 2019 1:20 AM IST
തേ​വ​ല​ക്ക​ര : തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍ 18 മു​ത​ല്‍ 30 വ​രെ അ​ക്ഷ​യാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് , പെ​ന്‍​ഷ​ന്‍ ഐ​ഡി എ​ന്നി​വ​യു​മാ​യെ​ത്തി മാ​സ്റ്റ​റി​ങ് ന​ട​ത്ത​ണം. കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മ​സ്റ്റ​റി​ങ് ന​ട​ത്തും.
കി​ട​പ്പ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 29ന​കം പ​ഞ്ചാ​യ​ത്തോ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണം. അ​ക്ഷ​യ സെ​ന്‍റ​റി​ല്‍ ഫീ​സ് ന​ല്‍​കേ​ണ്ട​തി​​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.