ശ​ബ​രി​മ​ല: സ​ത്യ​വാ​ങ്മൂ​ലം സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം: പ്രേ​മ​ച​ന്ദ്ര​ൻ
Sunday, November 17, 2019 11:20 PM IST
ചാ​ത്ത​ന്നൂ​ർ: അ​യ്യ​പ്പ​ഭ​ക്ത​രോ​ടും വി​ശ്വാ​സി​ക​ളോ​ടും താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രിം കോ​ട​തി​യി​ൽ ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ലം പി​ൻ​വ​ലി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ​പ്ര​തി​ഭാ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് പ​രോ​ക്ഷ​മാ​യി സ്റ്റേ ​ത​ന്നെ​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ചി​ല​ർ അ​ത് മ​റ്റൊ​രു ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള സ​മൂ​ഹ​ത്തി​ൽ സ​വ​ർ​ണ​നെ​ന്നും അ​വ​ർ​ണ​നെ​ന്നും വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കു​വാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എം​പി ആ​രോ​പി​ച്ചു.

ച​ട​ങ്ങി​ൽ ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജി.​ത​ങ്ക​പ്പ​ൻ പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്ര​യാ​ൻ 2 മാ​ർ​ക്ക് - 3 മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​ജെ.​ജ​യ​പ്ര​കാ​ശ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ,ബി.​ഐ. ശ്രീ​നാ​ഗേ​ഷ്, ജി.​പ്ര​സാ​ദ്കു​മാ​ർ, പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ.​ജെ.​ജ​യ​പ്ര​കാ​ശി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ്യ​വ​സാ​യി മ​ഠ​ത്തി​ൽ എം.​ശി​വ​ദാ​സ​ൻ പി​ള്ള​യ്ക്ക് സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.​വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ച​വ​ർ, ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ൾ, ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് പു​ര​സ്കാ ങ്ങ​ളും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ധി​രാ​ജ സ്കോ​ള​ർ​ഷി​പ്പ്, എ​ൻ​ഡോ​വ്മെ​ന്‍റ് എ​ന്നി​വ​യും സ​മ്മാ​നി​ച്ചു.

മി​ക​ച്ച ക​ര​യോ​ഗ​ത്തി​നു​ള്ള പു​ര​സ്കാ​രം ക​ട​മ്പാ​ട്ടു കോ​ണം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​നും മി​ക​ച്ച ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റി​നു​ള്ള പു​ര​സ്കാ​രം കോ​ങ്ങാ​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ജി.​ബാ​ല​ച​ന്ദ്ര​ൻ പി​ള്ള​യ്ക്കും, മി​ക​ച്ച സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി.​രാ​ജു ( മൈ​ല​ക്കാ​ട് ക​ര​യോ​ഗം) ആ​ർ.​രാ​കേ​ഷ് (ക​ട്ട​യി​ൽ വി​ല വൂ ​ർ​ക്കോ​ണം) മി​ക​ച്ച വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​മാ​യ ത​മ്പു​രു എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.