യു​വ​ജ​നോ​ത്സ​വം ന​ട​ത്തി
Sunday, November 17, 2019 11:25 PM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് ശ്രീ​നി കേ​ത​ൻ​സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ 29 ാമ​ത് വാ​ർ​ഷി​ക​വും സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​വും ന​ട​ത്തി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി.​സ​ജി നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഗ​വ :പ്ലീ​ഡ​ർ ​ജി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള സ​ർ​വക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്കേ​റ്റം​ഗം പ്രഫ.​ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ശ്രീ​നികേ​ത​ൻ​സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​മ​ഹേ​ഷ് കു​മാ​ർ, ഡോ.​എ​ൻ.​ര​വീ​ന്ദ്ര​ൻ, സൂ​ര്യ എ​സ്.​പി​ള്ള, ജി​ൻ​സി സെ​യ്ൻ, ചി​പ്പി, ശ്രീക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

ഇ​ന്‍റ​ര്‍​വ്യൂ 20ന്

കൊല്ലം: ​സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ കൊ​മേ​ഴ്‌​സ്യ​ല്‍ അ​പ്ര​ന്‍റീ​സു​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ന്‍ ഇ​ന്‍റര്‍​വ്യൂ 20ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ബി​രു​ദ​വും ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള പിജിഡി​സിഎ ​അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 28 വ​യ​സ്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും ഫോ​ട്ടോ​യും സ​ഹി​തം ചാ​മ​ക്ക​ട​യി​ലു​ള്ള ജി​ല്ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 0474-2762117.