യുവാവിനെ കുത്തികൊലപ്പെടുത്തി
Monday, November 18, 2019 1:26 AM IST
കൊ​ട്ടി​യം : അ​മ്മൂ​മ്മ​യു​ടെ അ​നു​ജ​ത്തി​യു​ടെ ശ​വ​സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ യു​വാ​വി​നെ അ​ർ​ദ്ധ​രാ​ത്രി​യി​ൽ മൂ​ന്നം​ഗ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി. നെ​ടു​മ്പ​ന പ​ള്ളി​മ​ൺ​ പു​ലി​യി​ല ച​രു​വി​ള വീ​ട്ടി​ൽ അ​ശോ​കന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (24) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.​ശ​നാ​യാ​ഴ്ച രാ​ത്രി 11 ഓടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ദ​ർ​ശി​ന്‍റെ അ​മ്മ ഉ​ഷ​യു​ടെ അ​മ്മ​യു​ടെ അ​നു​ജ​ത്തി പ​ള്ളി​മ​ൺ തു​ണ്ടി​ൽ വീ​ട്ടി​ൽ ശ​ശി പ്ര​ഭ​യു​ടെ ​സം​സ്കാ​രം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ര​ണ​വീ​ടി​ന​ടു​ത്ത് റോ​ഡ് വ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് എ​ടു​ക്കാ​നെ​ത്തി​യ ആ​ദ​ർ​ശി​നെ മൂ​ന്നം​ഗ സം​ഘം കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും കൈ​യു​ടെ തോ​ൾ ഭാ​ഗ​ത്തും കു​ത്തേ​റ്റ ആ​ദ​ർ​ശ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.​ ബ​ഹ​ളം കേ​ട്ട് ആ​ൾ​ക്കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും അ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ആ​ദ​ർ​ശി​നെ ഉ​ട​ൻ ത​ന്നെ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മാ​ർ​ട്ടം ന​ട​ത്തി.​ സ​ന്ധ്യ​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ അ​ജീ​ഷ​യാ​ണ് സ​ഹോ​ദ​രി .

ഗ്രാ​ഫി​ക് ഡി​സൈ​ൻ കോ​ഴ്സ് ക​ഴി​ഞ്ഞ് മു​ഖ​ത്ത​ല​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ത്തി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ആ​ദ​ർ​ശ് .ആ​ദ​ർ​ശി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ​ള്ളി​മ​ൺ സി​ന്ധു ഭ​വ​നി​ൽ രാ​മ​ൻ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന് മു​ൻ​പി​ൽ കീ​ഴ​ട​ങ്ങി​യ​താ​യാ​ണ് സൂ​ച​ന.​ ഇ​യാ​ളു​ടെ മു​റ​പ്പെ​ണ്ണു​മാ​യി ആ​ദ​ർ​ശി​നു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.


പടം‌