തണൽമരം വൈദ്യുതികന്പിയിലേക്കും കടകൾക്കു മുകളിലും വീണു
Tuesday, November 19, 2019 11:47 PM IST
കു​ള​ത്തൂ​പ്പു​ഴ: പാ​ത​യോ​ര​ത്ത് നി​ന്നി​രു​ന്ന ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ വൈ​ദ്യു​ത ലൈ​ൻ ത​ക​ർ​ത്തു കൊ​ണ്ട് സ​മീ​പ​ത്തെ ക​ട​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് പ​തി​ച്ചു.​

കു​ള​ത്തൂ​പ്പു​ഴ​ നെ​ടു​വ​ണ്ണൂ​ർ​ക​ട​വി​ൽ നി​ന്നും ക​ട്ടി​ള​പാ​റ​യി​ലേ​യ്ക്കു​ള​ള വ​ഴി​യി​ൽ വ​നം ചെ​ക്കു​പോ​സ്റ്റി​നു സ​മീ​പം കെഐപി പു​റ​മ്പോ​ക്കി​ൽ നി​ന്ന പാ​ഴ് മ​ര​ത്തി​ൻെ​റ ശി​ഖ​ര​മാ​ണ് കാ​റ്റി​ൽ നി​ലം പ​തി​ച്ച​ത്.​ ഇ​ക്കോ ഡെ​വ​ല​പ്മെ​ൻ​റ് ക​മ്മി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക്കും സ​മീ​പ​ത്ത് പ്ര​ദേ​ശ​വാ​സി​യാ​യ ഷു​ക്കൂ​റി​ൻെ​റ ചാ​യ​ക്ക​ട​യ്ക്കു മു​ക​ളി​ലേ​ക്കു​മാ​യാ​ണ് വൈ​ദ്യു​തി ലൈ​നും ത​ക​ര്‍​ത്ത് മ​ര​ച്ചി​ല്ല വീ​ണ​ത്.

വി​വ​ര​മ​റി​ഞ്ഞ് വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​ത ബ​ന്ധം വേ​ർ​പെ​ടു​ത്തി പൊ​ട്ടി​വീ​ണ ക​മ്പി​ക​ള്‍ മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ ശേ​ഷം മ​ര​ച്ചി​ല്ല മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ​യും സ​മീ​പ പ്ര​ദേ​ശ​ത്തും ഒ​ട്ടേ​റെ മ​ര​ങ്ങ​ളാ​ണു പാ​ത വ​ക്കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന​ത്.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും റോ​ഡു​വ​ക്കി​ല്‍ നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി ഓ​ട്ടോ​റി​ക്ഷ​യ്ക്കു വീ​ണു ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ടക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തു നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേധ​മു​യ​ര്‍​ത്തു​ന്നു​ണ്ട്.