കലയുടെ മാരിവിൽ തിളക്കം
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: ​കൗ​മാ​ര​ ക​ലാ​മാ​മാ​ങ്കം ര​ണ്ടു​നാ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ഹ​യ​ര്‍​സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ല​വും ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യും മു​ന്നി​ല്‍.​ ഹ​യ​ര്‍​സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ലം 141പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​താ​ണ്.
137​പോ​യി​ന്‍റോ​ടെ ചാ​ത്ത​ന്നൂ​രും,136 പോ​യി​ന്‍റോ​ടെ പു​ന​ലൂ​രും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 140 പോ​യി​ന്‍റോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് മു​ന്നി​ല്‍. 135​പോ​യി​ന്‍റോ​ടെ കൊ​ല്ലം ഉ​പ​ജി​ല്ല ര​ണ്ടാ​മ​തും,132പോ​യി​ന്‍റോ​ടെ വെ​ളി​യം മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.​ യു പി ​വി​ഭാ​ഗ​ത്തി​ല്‍ 72 പോ​യി​ന്‍റു​ള്ള ച​ട​യ​മം​ഗ​ല​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
66​പോ​യി​ന്‍റ് വീ​തം നേ​ടി​യ വെ​ളി​യം ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തും 64പോ​യി​ന്‍റു​ള്ള ചാ​ത്ത​ന്നൂ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.​ സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ക​രു​നാ​ഗ​പ്പ​ള്ളി, വെ​ളി​യം, ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ 30പോ​യി​ന്‍റ് വീ​തം നേ​ടി മു​ന്നി​ലാ​ണ്. 28​പോ​യി​ന്‍റ് വീ​തം നേ​ടി​യ കൊ​ല്ലം, ച​ട​യ​മം​ഗ​ലം,ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടാ​മ​തും, യു ​പി വി​ഭാ​ഗ​ത്തി​ല്‍ 55പോ​യി​ന്‍റ് വീ​തം നേ​ടി കു​ണ്ട​റ, ചാ​ത്ത​ന്നൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല​ക​ള്‍ ഒ​ന്നാ​മ​തും, 53 പോ​യി​ന്‍റ് നേ​ടി​യ ച​ട​യ​മം​ഗ​ലം, വെ​ളി​യം, പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടാ​മ​തു​മാ​ണ്.​
അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, ച​വ​റ ഉ​പ​ജി​ല്ല​ക​ള്‍ 50പോ​യി​ന്‍റ് വീ​തം നേ​ടി മു​ന്നി​ലാ​ണ്. 48​പോ​യി​ന്‍റ് വീ​തം നേ​ടി​യ പു​ന​ലൂ​ര്‍, വെ​ളി​യം ഉ​പ​ജി​ല്ല​ക​ളാ​ണ് ര​ണ്ടാ​മ​ത്.​ യു​പി വി​ഭാ​ഗ​ത്തി​ല്‍ 25പോ​യി​ന്‍റ് നേ​ടി​യ കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി, വെ​ളി​യം ഉ​പ​ജി​ല്ല​ക​ള്‍ ആ​ണ് ഒ​ന്നാ​മ​തു​ള്ള​ത്. 23​പോ​യി​ന്‍റ് വീ​തം നേ​ടി​യ ച​ട​യ​മം​ഗ​ലം, ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.