ക​ലാ​മാ​മാ​ങ്കം ഇ​ന്ന് കൊ​ടി​യി​റ​ങ്ങും
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: ക​ല​യു​ടെ പു​ത്ത​ന്‍ രാ​ഗ, ഭാ​വ, താ​ള, മേ​ള​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച നാ​ല് രാ​പ​ക​ലു​ക​ള്‍​ക്ക് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. പൂ​യ​പ്പ​ള്ളി​യി​ല്‍ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ലി​യ സാ​ന്നി​ധ്യം സ​ദ​സു​ക​ളെ സ​മ്പ​ന്ന​മാ​ക്കി.

മി​ക്ക​വേ​ദി​ക​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ടാ​യ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ള​ല്ലാ​തെ മ​റ്റു​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന​തും പൂ​യ​പ്പ​ള്ളി ആ​തി​ഥ്യം വ​ഹി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.