ഐഎ​സ്ഒ ​നി​റ​വി​ൽ എ​സ്പിസി യൂ​ണി​റ്റ്
Thursday, December 5, 2019 10:57 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന് ല​ഭി​ച്ച ഐ​എ​സ്ഒ ​അം​ഗീ​കാ​രം.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐഎ​സ്ഒ ​മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ എം ​ശ്രീ​കു​മാ​റി​ൽ നി​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​കെ മ​ധു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പി ടി ​എ പ്ര​സി​ഡ​ന്‍റ് എം ​കെ അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​യി. എ​സ് പി ​സി യൂ​ണി​റ്റ് ത​യ്യാ​റാ​ക്കി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​വഹി​ച്ചു.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷീ​ല ടി, ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ് ശ​ക്തി​കു​മാ​ർ, എ​സി​പി വി​ദ്യാ​ധ​ര​ൻ, സി ​ഐ മ​ഞ്ജു​ലാ​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബി ​എ​സ് ര​ഞ്ജി​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ജെ ​ക്ലാ​ര​റ്റ്, പ്രി​ൻ​സി​പ്പ​ൽ സി ​എ​സ് ശോ​ഭ എ​സ് സ​ജി, വൈ ​സോ​മ​രാ​ജ​ൻ, ജ​യ​കു​മാ​ർ, കെ ​എ​സ് പു​രം സ​ത്താ​ർ, പി ​എ​സ് സ​ജി​കു​മാ​ർ, സോ​പാ​നം ശ്രീ​കു​മാ​ർ ,അ​ജ​യ​കു​മാ​ർ ര​മ്യാ രാ​ജേ​ഷ്, എ​സ് പി ​സി യൂ​ണി​റ്റി​ന്റെ സി ​പി ഒ ​ശ്രീ​ല​ത ജി ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഠ​നം, സേ​വ​നം, അ​ച്ച​ട​ക്കം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​യ​ർ​ത്തി കു​ട്ടി​പ്പോ​ലീ​സ് സം​ഘം ന​ട​ത്തി​യ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് യൂ​ണി​റ്റി​ന് അം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത്. വേ​റി​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ യൂ​ണി​റ്റി​ന് സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​സ് പി ​സി യൂ​ണി​റ്റി​നു​ള​ള അം​ഗീ​കാ​ര​വും മി​ക​ച്ച എ​സ്പി​സി യൂ​ണി​റ്റ് സി ​പി ഒ ​യ്ക്കു​ള്ള അ​വാ​ർ​ഡ് സ്കൂ​ള​ധ്യാപി​ക ജി ​ശ്രീ​ല​ത​യ്ക്കും ല​ഭി​ച്ചി​രു​ന്നു.​ സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു എ​സ് പി ​സി യൂ​ണി​റ്റി​ന് ഐ ​എ​സ് ഒ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.