റോ​ട്ട​റി നാ​ല് ഡ​യാ​ലി​സീ​സ് യൂ​ണി​റ്റു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ന​ൽ​കും
Thursday, December 5, 2019 11:42 PM IST
കൊല്ലം: സേ​വ​ന രം​ഗ​ത്ത് 70 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ക്വ​യി​ലോ​ണ്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 24 ല​ക്ഷം മു​ട​ക്കി നാല് ഡ​യാ​ലീ​സീ​സ് മെ​ഷീ​നു​ക​ൽ സം​ഭാ​വ​ന​യാ​യി ന​ൽ​കുമെന്ന് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ജ്ജീ​വ് സോ​മ​രാ​ജ​ൻ അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നവീകരിച്ച റോ​ട്ട​റി​പേ വാ​ർ​ഡിന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ക്വ​യി​ലോ​ണ്‍ 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ട്ട​റി പേ​വാ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1971 ൽ ​റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ക്വ​യി​ലോ​ണ്‍ നി​ർ​മി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 12 മു​റി​ക​ളും ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച് രണ്ട് മു​റി​ക​ൾ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്യു​ക​യും ചെ​യ്തു.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള സൗ​ജ​ന്യ ഡ​യാ​ലീ​സീ​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി , ശാ​സ്താം​കോ​ട്ട, നീ​ണ്ട​ക​ര തു​ട​ങ്ങി​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി പറഞ്ഞു.
ഇ​പ്പോ​ൾ 20 യൂ​ണി​റ്റു​ക​ളി​ലാ​യി മൂന്ന് ഷി​ഫ്റ്റി​ൽ 60 രോ​ഗി​ക​ൾ​ക്ക് ദി​വ​സേ​ന ഡ​യാ​ലി​സീ​സ് ന​ട​ത്തു​ന്നു. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം മൂ​ലം ര​ജി​സ്റ്റ​ർ ചെ​യ്ത 79 പേ​ർ ഇ​പ്പോ​ഴും ക്യൂ​വി​ലു​ണ്ട്. ഈ ​പ​രി​മി​തി മ​റി​ക​ട​ക്കാ​ൻ നാല് യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സി​ന്‍റെ അ​ഭ്യ​ർ​ഥ​നയെ തുടർന്നാണ് നാ​ല് ഡ​യാ​ലി​സീ​സ് മെ​ഷി​നു​ക​ൾ സം​ഭാ​വ​ന ചെ​യ്യു​വാ​ൻ ക്ല​ബ് തീ​രു​മാ​നി​ച്ച​ത്. മൂന്ന് മാ​സ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നും ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ന​വീ​ക​രി​ച്ച റോ​ട്ട​റി പേ ​വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ജ്ജീ​വ് സോ​മ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ്, റോ​ട്ട​റി അ​സി. ഗ​വ​ർ​ണ​ർ ഡോ.​മാ​നു​വ​ൽ പെ​രി​ശ്, മു​ൻ ഗ​വ​ർ​ണ​ർ പ്ര​ഫ. ഉ​ദ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജു, സ​ക്ക​റി​യ കെ.​സാ​മൂ​വ​ൽ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​അ​ജി​ത, ആ​ർ​എം​ഒ ഡോ. ​അ​നു​രൂ​പ് ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.