പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി പി​ടി​യി​ല്‍
Thursday, December 5, 2019 11:42 PM IST
അ​ഞ്ച​ല്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് ന​ന്ദി​യോ​ട് ഷീ​ല​ഭ​വ​നി​ൽ ക​റു​പ്പാ​യി ബി​നു എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​നു​വാ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ സു​ഹൃ​ത്ത് കൂ​ടി​യാ​യ ബി​നു പെ​ണ്‍​കു​ട്ടിയെ വീ​ട്ടി​നു​ള്ളി​ലും വാ​ഹ​ന​ത്തി​ല്‍ വ​ച്ചും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.
കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ല്‍ മ​തി​യാ​യ ശ്ര​ദ്ധ പു​ല​ര്‍​ത്ത​തി​രു​ന്ന മാ​താ​വി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കു​ക​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ സം​ര​ക്ഷ​ണ​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു എ​ന്ന​റി​ഞ്ഞ​തോ​ടെ ബി​നു ഒ​ളി​വി​ല്‍ പോ​യി.
ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ പ​ല​ത​വ​ണ അ​ഞ്ച​ല്‍ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ഒ​രി​ക്ക​ല്‍ കി​ളി​മാ​നൂ​രി​ല്‍ വ​ച്ച് പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ പോ​ലീ​സി​ന് നേ​രെ പ​ട്ടി​ക​ളെ അ​ഴി​ച്ചു​വി​ട്ട ശേ​ഷം ബി​നു ക​ട​ന്നു​ക​ള​ഞ്ഞു.
ഇ​തോ​ടെ ബി​നു​വി​നെ പി​ടി​കൂ​ടാ​ന്‍ അ​ഞ്ച​ല്‍ പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മീ​യ​ന്നൂ​രി​ല്‍ നി​ന്നും പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബി​നു​വി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പോ​ക്സോ നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.

പ​ത്ര​ക്കെ​ട്ടു​ക​ൾ ക​ത്തി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: എംസി ​റോ​ഡി​ൽ പു​ത്തൂ​ർ​മു​ക്കി​ൽ ഏ​ജ​ന്‍റുമാ​ർ​ക്കാ​യി എ​ത്തി​ച്ച പ​ത്ര​ക്കെ​ട്ടു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു.​ഇ​ന്നലെ പു​ല​ർ​ച്ചെ നാ​ലോടെ​യാ​ണ് പത്രക്കെട്ടുകൾ ക​ത്തി​ച്ച​ത്. ആ​ളു​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ​ത്ര​ക്കെ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രു​ന്നു. 2000 ത്തോ​ളം പ​ത്ര​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.​ സ​ജി, വി​നീ​ഷ്, രാ​ജേ​ന്ദ്ര​ൻ എ​ന്നീ ഏ​ജ​ന്‍റു​മാ​രു​ടെ പ​ത്ര​ക്കെ​ട്ടു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.​ പു​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.