ര​ണ്ട​ര​വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Friday, December 6, 2019 12:32 AM IST
കൊ​ട്ടാ​ര​ക്ക​ര : കി​ണ​റി​നു​ള്ളി​ലേ​ക്ക് എ​ത്തി​നോ​ക്കി​യ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് സു​നി​ൽ സ​ദ​ന​ത്തി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​നി​ൽ കു​മാ​ർ- നി​ഷ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ അ​ഭി​ന​വ് സു​നി​ൽ ( ര​ണ്ട​ര) ആ​ണ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

കി​ണ​റി​നോ​ട് ചേ​ർ​ന്ന് മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് ക​യ​റി നി​ന്ന് കി​ണ​റ്റി​ലേ​ക്ക് എ​ത്തി നോ​ക്കി​യ കു​ട്ടി കാ​ൽ വ​ഴു​തി കി​ണ​റി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ അ​വി​ടെ നി​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: അ​ക്ഷ​യ് (ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി).