പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും സ​മ്മേ​ള​ന​വും ഇ​ന്നു കൊ​ല്ല​ത്ത്
Monday, December 9, 2019 11:01 PM IST
കൊ​ല്ലം: ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മ​അ​ല്ലി​മീ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും മ​നു​ഷ്യാ​വ​കാ​ശ സ​മ്മേ​ള​ന​വും ഇ​ന്ന് കൊ​ല്ല​ത്ത് ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ശ്രാ​മം മൈ​താ​നി​യി​ൽ നി​ന്ന് റാ​ലി ആ​രം​ഭി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ജ​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, വി​ദ്യാ​ബ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
റാ​ലി സ​മാ​പി​ച്ച​ശേ​ഷം പീ​ര​ങ്കി മൈ​താ​നി​യ​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി, സി.​എ.​മൂ​സാ മൗ​ല​വി, വി.​എ​ച്ച്.​അ​ലി​യാ​ർ മൗ​ല​വി, എ.​കെ.​ഉ​മ​ർ മൗ​ല​വി, എം.​പി.​അ​ബ്ദു​ൾ ഗ​ഫൂ​ർ, എം.​മു​കേ​ഷ് എം​എ​ൽ​എ, എം.​നൗ​ഷാ​ദ് എം​എ​ൽ​എ, എ.​കെ.​ഹ​ഫീ​സ്, കെ.​പി.​മു​ഹ​മ്മ​ദ്, എ.​യൂ​നു​സ്കു​ഞ്ഞ്, എം.​അ​ബ്ദു​ൾ അ​സീ​സ്, ആ​സാ​ദ് റ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും
.
ഇ-​ലേ​ലം 12ന്

​കൊ​ല്ലം: റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​വ​കാ​ശി​ക​ള്‍ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ 12ന് ​രാ​വി​ലെ 11 മു​ത​ല്‍ നാ​ലു​വ​രെ ഇ-​ലേ​ലം ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2450858 ന​മ്പ​രി​ല്‍ ല​ഭി​ക്കും.