ഉ​ള്ളി, സ​വാ​ള പൂ​ഴ്ത്തി​വെ​പ്പി​ന് എ​തി​രെ വ്യാ​പ​ക പ​രി​ശോ​ധ​ന
Monday, December 9, 2019 11:46 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​ള്ളി, സ​വാ​ള വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. അ​മി​ത​മാ​യ ലാ​ഭ​മെ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തി​യ അ​ഞ്ച് പേ​ർ​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ർ, വെ​ളി​യം, ച​ട​യ​മം​ഗ​ലം, നി​ല​മേ​ൽ, ക​ട​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ​യും റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വാ​ങ്ങി​യ വി​ല​യി​ൽ നി​ന്ന് ക്ര​മ​ത്തി​ല​ധി​കം ലാ​ഭം ഉ​ൾ​പ്പെ​ടു​ത്തി​യ വി​ല​യ്ക്ക് ഉ​ള്ളി​യും സ​വാ​ള​യും വി​റ്റ​വ​ർ​ക്കെ​തി​രെ ആ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​യ​യ്ക്ക​ൽ പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലെ ചി​ല പ​ച്ച​ക്ക​റി വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഉ​ള്ളി, സ​വാ​ള വ്യാ​പാ​രി​ക​ൾ വാ​ങ്ങി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ അം​ഗീ​കൃ​ത ബി​ൽ ക​ട​യി​ൽ സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കു​ക​യും ചെ​യ്യാ​ത്ത പ​ക്ഷം സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്. എ.​സെ​യ്ഫ് അ​റി​യി​ച്ചു.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നി​ങ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ശ​ര​ത് ച​ന്ദ്ര​ൻ, സൈ​ജു​കു​മാ​ർ, ഷീ​ജ, ശ്രീ​ലേ​ഖ, സ്മി​ത റാ​ണി, വി​മ​ല, ന​സീ​ല ബീ​ഗം,ശ്രീ, ​ശ്രീ​ജ ബി.​എ​സ് എ​ന്നി​വ​രു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ഇ​ത​ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ടു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​മി​ത​വി​ല​യെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ 9188527341 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.