സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ പാ​ഥേ​യം പ​ദ്ധ​തി പാ​രി​പ്പ​ള്ളി​യി​ൽ
Monday, December 9, 2019 11:46 PM IST
ചാ​ത്ത​ന്നൂ​ർ: വി​ശ​പ്പു​ര​ഹി​ത പാ​രി​പ്പ​ള്ളി എ​ന്ന സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പാ​ഥേ​യം പ​ദ്ധ​തി​യു​മാ​യി പാ​രി​പ്പ​ള്ളി അ​മൃ​താ​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ.
പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ഒ​രു​ക്കി​യ ബൂ​ത്തി​നു​ള്ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക​രു​തി​യി​രി​ക്കും. ഒ​രു നേ​ര​ത്തെ വി​ശ​പ്പി​നാ​യി കൈ ​നീ​ട്ടു​ന്ന നി​രാ​ലം​ബ​രും നി​സ​ഹാ​യ​രു​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് പാ​ഥേ​യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ പൊ​തി​ക​ൾ ന​ൽ​കാ​കാ​വു​ന്ന​താ​ണ്. പാ​രി​പ്പ​ള്ളി അ​മൃ​താ സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് നേ​തൃ​ത്വ​വു​മാ​യോ​പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ ക​മ്പ​സ് ബു​ക്ക് സ്റ്റാ​ളു​മാ​യോ ഇ​തി​ന് വേ​ണ്ടി ബ​ന്ധ​പ്പെ​ടാം.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ത് കൊ​ല്ലം സി​റ്റി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന് മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തി​നാ​കെ അ​ഭി​മാ​നം ന​ൽ​കു​കു​ന്ന മാ​തൃ​കാ​പ​ദ്ധ​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ഉ​പ​ഹാ​ര​മാ​യ പ്ലാ​വി​ൻ തൈ ​പ്ര​ഥ​മാ​ധ്യാ​പി​ക എ.എ​സ്. ല​ത​യും പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​നും ചേ​ർ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ്മാ​നി​ച്ചു.
പാ​രി​പ്പ​ള്ളി സി​ഐ.​രാ​ജേ​ഷ് കു​മാ​ർ, എ​സ്ഐ പി.​രാ​ജേ​ഷ്, എ​ഡി​എ​ൻ ഒ.​വൈ.​സോ​മ​രാ​ജ​ൻ, പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ , ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ക​ബീ​ർ, സ​ന്തോ​ഷ്, ഷ​ഹീ​ർ, സി​പി​ഒ​മാ​രാ​യ എ.​സു​ഭാ​ഷ് ബാ​ബു, എ​ൻ.​ആ​ർ. ബി​ന്ദു, ഡി​ഐ​മാ​രാ​യ ബി.​രാ​ജേ​ഷ്, കെ.​ബി​ന്ദു, സ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.